Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Main Article

കേരള പദയാത്ര പണിതുയര്‍ത്തുന്ന പുതിയ കേരളം

ഡോ. രേണു സുരേഷ്byഡോ. രേണു സുരേഷ്
Feb 14, 2024, 02:09 am IST
inMain Article

നുണകളുടെ ചീട്ടു കൊട്ടാരം കെട്ടിപ്പൊക്കി അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ നിലനില്‍പ്പിനു വേണ്ടി നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ അവരുടെതന്നെ അന്ത്യകൂദാശയ്‌ക്കുള്ള മണിമുഴക്കമാണ്. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ഇടതു സര്‍ക്കാര്‍ പദ്ധതികളാക്കി മാറ്റി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പിണറായി സര്‍ക്കാരിന്റെ പൊള്ളത്തരങ്ങള്‍ പൊളിച്ചു കൊണ്ടാണ് ഭാരതീയ ജനതാ പാര്‍ട്ടി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന പദയാത്ര കേരള മണ്ണിലൂടെ സഞ്ചരിക്കുന്നത്. പദയാത്ര അവസാനിക്കുമ്പോള്‍ ‘മോദിയുടെ ഗ്യാരണ്ടി പുതിയ കേരളം’ എന്ന മുദ്രാവാക്യം കേരള ജനത നെഞ്ചോട് ചേര്‍ത്തു പിടിക്കും. പ്രധാനമന്ത്രി മുന്നോട്ടുവച്ച വികസന സങ്കല്പങ്ങള്‍ ജനഹൃദയങ്ങളിലേക്ക് എത്തപ്പെടും. 2024 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ കേരളവും ചില തിരുത്തലുകള്‍ക്കും രാഷ്‌ട്രീയ മാറ്റങ്ങള്‍ക്കും തയ്യാറാകണമെന്ന അഭ്യര്‍ത്ഥന ജനങ്ങള്‍ ഏറ്റെടുക്കും.

അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് പലയിടങ്ങളിലും കേരള സര്‍ക്കാര്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ അതൊക്കെ ലംഘിച്ചുകൊണ്ട് രാമമന്ത്രം ഉരുവിട്ട് പ്രാണപ്രതിഷ്ഠയ്‌ക്കൊപ്പം ചേര്‍ന്ന ജനസാഗരം കേരളത്തില്‍ മാറ്റത്തിന്റെ ശംഖൊലി മുഴങ്ങി തുടങ്ങുന്നു എന്നതിനുള്ള ഉത്തമ ഉദാഹരണമാണ്. പറഞ്ഞതെല്ലാം നടപ്പാക്കിയ മോദി സര്‍ക്കാര്‍ ഗ്യാരണ്ടി, പിണറായി സര്‍ക്കാര്‍ ഗ്യാരണ്ടി പോലെയല്ല എന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതിന്റെ ശുഭസൂചനങ്ങളാണുണ്ടായിക്കൊണ്ടിരിക്കുന്നത്.

പെന്‍ഷന്‍ മുടക്കിയും, റേഷന്‍ അരി മുടക്കിയും, തൊഴിലില്ലായ്‌മ സൃഷ്ടിച്ചും, എല്ലാം ശരിയാകും എന്ന് പറഞ്ഞ പിണറായി ഗ്യാരണ്ടി ജനങ്ങളെ കൊണ്ടു തന്നെ പറയിപ്പിച്ചു, ഒന്നും ശരിയാകില്ലെന്ന്. പെന്‍ഷന് വേണ്ടി പിച്ചചട്ടിയെടുത്ത് തെരുവിലേക്ക് ഇറങ്ങിയ മറിയ ചേട്ടത്തിയെ പോലുളളവര്‍ പിണറായി സര്‍ക്കാരിനെ വിശേഷിപ്പിച്ചത് ഇത് പാവങ്ങളെ കൊളളയടിക്കുന്ന ഡ്രാക്കുള സര്‍ക്കാരാണെന്നാണ്. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ നിക്ഷേപകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട് കോടിക്കണക്കിന് രൂപ കൊള്ളയടിച്ച സര്‍ക്കാര്‍ പൊതുമധ്യത്തില്‍ വിചാരണ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. നിക്ഷേപം നടത്തിയവര്‍ക്ക് മരണം സമ്മാനിച്ചവരും നിക്ഷേപകരെ കൊളളയടിച്ച് മണിമാളിക പണിതവരും പിണറായി സര്‍ക്കാരിനൊപ്പം നില്‍ക്കുന്നവരാണ്.

കലാലയങ്ങളില്‍ ക്രിമിനല്‍ രാഷ്‌ട്രീയം നടത്തിയും, കുട്ടി സഖാക്കന്മാരെ എഴുതാത്ത പരീക്ഷയ്‌ക്ക് ജയിപ്പിച്ചും, വിദ്യാഭ്യാസമേഖലയെ അപ്പാടെ തകര്‍ത്തു. ഗവര്‍ണര്‍ക്ക് നേരെ പോലും കയ്യോങ്ങുന്ന, സംസ്‌കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത ബ്ലഡി ക്രിമിനലുകളെ സൃഷ്ടിച്ചെടുത്തതും പിണറായി സര്‍ക്കാരിന്റെ സംഭാവനയാണ്. നാട്ടില്‍ കൊലപാതക രാഷ്‌ട്രീയത്തിന് ഒത്താശ ചെയ്തും, ആക്രമണങ്ങള്‍ അഴിച്ചുവിട്ടും, കുട്ടികളെ പോലും പീഡിപ്പിച്ച് കൊലപ്പെടുത്തുന്നവന് പൂച്ചെണ്ട് നല്‍കിയും വണ്ടിപ്പെരിയാറും വാളയാറും അരങ്ങേറിയത് പിണറായി സര്‍ക്കാര്‍ ഭരണത്തിന്റെ ഞെട്ടിക്കുന്ന വികൃതമുഖങ്ങളാണ്. പെണ്‍കുട്ടികള്‍ക്ക് തനിച്ച് സുരക്ഷയോടെ ഇറങ്ങി നടക്കാന്‍ പോലും കഴിയാത്ത രീതിയിലേക്ക് കേരളത്തെ നിങ്ങള്‍ മാറ്റി. സ്ത്രീ സ്വാതന്ത്ര്യമെന്നത് വാക്കുകളില്‍ മാത്രമായി ഒതുക്കി. ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരെ പോലെ യുഡിഎഫും എല്‍ഡിഎഫും കേരള ജനതയെ ചൂഷണം ചെയ്ത്, കൊള്ളയടിച്ച് പിറന്നുവീഴുന്ന ഓരോ കുട്ടിയെയും വന്‍ കടക്കാരാക്കി മാറ്റി. കേരളത്തിലെ പ്രധാനപ്പെട്ട വ്യവസായങ്ങളെയെല്ലാം ഓടിച്ചു.

ഹമാസ് തീവ്രവാദികള്‍ക്ക് വേണ്ടി ജയ് വിളിച്ചും, ഗണപതി മിത്താണെന്ന് പറഞ്ഞ് പരിഹസിച്ചും ശ്രീരാമനെയും സീതയെയും അപമാനിച്ചും ഹൈന്ദവ ആരാധനാലയങ്ങള്‍ക്കും ദൈവങ്ങള്‍ക്കുമെതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയും ഈ സര്‍ക്കാര്‍ കേരളത്തെ ഭ്രാന്താലയമാക്കി മാറ്റി. കമ്മ്യൂണിസ്റ്റ് സര്‍ക്കാരും കോണ്‍ഗ്രസ് സര്‍ക്കാരും മാറിമാറി ഭരിച്ച് കൊള്ളയടിച്ച കേരളത്തെ കടക്കെണിയില്‍ നിന്നും വികസന മുരടിപ്പില്‍ നിന്നും കരകയറ്റാന്‍ കേരളത്തില്‍ ഇനി മോദിയുടെ ഗാരണ്ടി നടപ്പിലാകുക തന്നെ വേണം. ഇതു ബോധ്യപ്പെടുത്താനാണ് ഭാരതീയ ജനത പാര്‍ട്ടി കേരളപദയാത്ര നടത്തുന്നത്.

കേരളത്തില്‍ ഇപ്പോഴുള്ളത് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ മാത്രമാണ്. മോദി സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ മാത്രമാണ്. എല്ലാവിഭാഗം ജനങ്ങളും നരേന്ദ്രമോദി സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളാകുന്നു. മോദി കേരളത്തിനു നല്‍കുന്ന ഗ്യാരണ്ടിയെ, പിണറായി ഗ്യാരണ്ടിയായി പേരുമാറ്റി ജനങ്ങളെ പറ്റിക്കുന്ന പിണറായി സര്‍ക്കാരിന്റെ നെറികേട് ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളാകുന്ന ഓരോ മലയാളിയും ബിജെപി മുന്നോട്ടുവയ്‌ക്കുന്ന സന്ദേശം സ്വീകരിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരള പദയാത്ര മുന്നോട്ടുവയ്‌ക്കുന്ന ചര്‍ച്ചകളും സംവാദങ്ങളും അഭ്യര്‍ത്ഥനകളും ഓരോ മലയാളിയെയും പദയാത്രക്കൊപ്പം നടക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമായി മാറുന്നു.

പത്തുവര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ഭരണം കൊണ്ട് രാജ്യത്തിനുണ്ടായ പുരോഗതി വിലയിരുത്തപ്പെടുന്നതിനോടൊപ്പം തന്നെ കേരളത്തിന് കലവറയില്ലാത്ത സഹകരണവും കേന്ദ്രഫണ്ടും കൊടുത്തതിനെ പറ്റിയും ജനങ്ങള്‍ ഇനി നുണപ്രചരണങ്ങള്‍ നടത്തുന്നവരോട് പറഞ്ഞു തുടങ്ങും. വന്ദേ ഭാരത് ട്രെയിനുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമാണെന്ന് വരെ വിളിച്ചുകൂവുന്ന വ്യാജപ്രചരണങ്ങളുടെ മുഖംമൂടി മലയാളികള്‍ വലിച്ചു കീറും. കേരളപദയാത്രയുടെ ഓരോ ചുവടും ലക്ഷക്കണക്കിന് ചുവടുകളായി മുന്നേറുമ്പോള്‍ ആ മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ ഒരു ദുഷ്ട ശക്തിക്കും കഴിയില്ല. കേരള പദയാത്ര സമാപിക്കുമ്പോള്‍ പുതിയ കേരളം പുനഃസൃഷ്ടിക്കപ്പെടും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഒപ്പം അസുരന്മാരുടെ നിഗ്രഹവും ഉറപ്പ്.

(ബിജെപി സംസ്ഥാന സെക്രട്ടറിയാണ് ലേഖിക)

 

Tags: K SurendranNew KeralaKerala Padayatra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

Kerala

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

Kerala

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

Kerala

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.