തിരുവനന്തപുരം: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങള്‍ക്കുള്ള പരമാവധി ശിക്ഷ 50,000 രൂപ പിഴയും ഒരു വര്‍ഷം വരെ തടവും ലഭിക്കാവുന്ന 2024ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി), 2024ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്ലുകള്‍ നിയമസഭ പാസാക്കി.
മാലിന്യം വലിച്ചെറിയുന്നതിനെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് ചുമത്താവുന്ന തത്സമയ പിഴത്തുക 5000 രൂപയാക്കി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ പൊതുനികുതി കുടിശികയായി കണക്കാക്കും. മാലിന്യംവേര്തിരിച്ച് നിക്ഷേപിക്കാത്തവര്ക്കെതിരേ സെക്രട്ടറിക്ക് 1000 മുതല്‍ 10,000 രൂപ വരെ പിഴ ചുമത്താം. കടകളുടെയും വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താല്‍ 5000 രൂപ വരെ പിഴ. റോഡ്, പൊതുസ്ഥലം, ജലാശയം, അഴുക്കുചാലുകള്‍, എന്നിവിടങ്ങളിലേക്ക് മലിനജലം ഒഴുക്കിയാലും 5000 മുതല്‍ 50,000രൂപ വരെ പിഴ. ജലാശയങ്ങള്‍ മലിനപ്പെടുത്തുന്നവര്‍ക്ക് 10,000 മുതല്‍ 50,000 രൂപ വരെ പിഴയും ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ തടവും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: