പനജി: ഗോവയിൽ ഇൻഡി മുന്നണി തകർന്നെന്നും ജനങ്ങൾക്ക് കോൺഗ്രസിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ദക്ഷിണ ഗോവയിൽ മാധ്യമപ്രവർത്തകരോട്സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഗോവയിൽ ഇൻഡി സഖ്യം തകർന്നു. ദക്ഷിണ ഗോവ സീറ്റിൽ എഎപി ഇതിനകം തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ജനങ്ങൾക്ക് രാഹുൽ ഗാന്ധിയിലോ കോൺഗ്രസിലോ വിശ്വാസമില്ലെന്ന് പ്രമോദ് സാവന്ത് തുറന്നടിച്ചു.
ബെനൗലിം നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായ വെൻസി വിഗാസ് ഇൻഡി മുന്നണിയുടെ നോമിനിയാണെന്ന് ആം ആദ്മി പാർട്ടിയുടെ സംസ്ഥാന ഘടകം പ്രസിഡൻ്റ് അമിത് പലേക്കർ പ്രഖ്യാപിക്കുകയും അദ്ദേഹത്തെ പിന്തുണയ്‌ക്കാൻ പ്രതിപക്ഷത്തുള്ള മറ്റ് പാർട്ടികളോട് അഭ്യർത്ഥിക്കുകയും ചെയ്തു. ഈ നീക്കത്തെ ചൂണ്ടിക്കാട്ടിയാണ് സാവന്ത് ഇൻഡി മുന്നണിയുടെ തകർച്ചയെ പരാമർശിച്ചത്.
ഇതിനു പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും ബിജെപിയിലും ജനങ്ങൾക്ക് വിശ്വാസമുണ്ടെന്നും വരുന്ന തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സീറ്റുകൾ നേടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: