അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ നടന്ന അഹ്ലന് മോദി (ഹലോ മോദി) പരിപാടി ആവേശക്കടലായി. സ്റ്റേഡിയ ത്തില്‍ തടിച്ചുകൂടിയ അരലക്ഷത്തിലധികം വരുന്ന പ്രവാസി ഭാരതീയര്‍ പ്രധാനമന്ത്രിയുടെ അഭിസംബോധനയെ നെഞ്ചേറ്റി. പ്രധാനമന്ത്രിയുടെ ഓരോ വാക്കുകളും കയ്യടികളോടെയും ഭാരത് മാതാ കീ ജയ്, മോദി ജീ ജയ് വിളികളോടെയുമാണ് അവര്‍ സ്വീകരിച്ചത്. ഹിന്ദിക്കും ഇംഗ്ലീളിനുപുറമെ മലയാളവും തമിഴും ഉള്‍പ്പെടെയുള്ള ഭാരതീയ ഭാഷകളിലും അറബിയിലും പ്രധാന മന്ത്രി സംസാരിച്ചു. ‘ഭാരതം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു’ എന്ന് പ്രധാനമന്ത്രി മലയാളത്തില്‍ പറഞ്ഞു. ഈ വാക്കുകള്‍ മറ്റു ഭാരതീയ ഭാഷകളിലും അദ്ദേഹം ആവര്‍ത്തിക്കുകയായിരുന്നു.
അബുദാബിയില്‍ നിങ്ങള്‍ ഒരു പുതിയ ചരിത്രം സൃഷ്ടിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിങ്ങള്‍ എല്ലാവരും യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇവിടെയെത്തി. എല്ലാവരുടെയും ഹൃദയങ്ങള്‍ പരസ്പ രം ബന്ധപ്പെട്ടിരിക്കുന്നു. ഓരോ ഹൃദയമിടിപ്പും ഓരോ ശ്വാസവും ഓരോ ശബ്ദവും പറയുന്നത് ഭാരതം – യുഎഇ സൗഹൃദം നീണാള്‍ വാഴട്ടെ എന്നാണ്. എന്റെ കുടുംബാംഗങ്ങളെ കാണാനാണ് ഇവിടെ വന്നത്. നിങ്ങള്‍ ജനിച്ച മണ്ണിന്റെ സുഗന്ധം കൊണ്ടു വന്നു, 140 കോടി ജനങ്ങളുടെ സന്ദേശം കൊണ്ടുവന്നു. ഭാരതം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു. നമുക്ക് ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ഓര്‍മ്മകള്‍ സൃഷ്ടിക്കാം, എന്നും കാത്തുസൂക്ഷിക്കുന്ന ഓര്‍മ്മകള്‍. നിങ്ങളുടെ ആവേശം ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന മനോഹരമായ ചിത്രം വരയ്ക്കുന്നു. നിങ്ങള്‍ എന്നോട് കാണിക്കുന്ന സ്നേഹവും പിന്തുണയും വളരെ വലുതാണ്. നിങ്ങളോരോരുത്തരോടും നന്ദിയുള്ളവനാണ്. യുഎഇ അതിന്റെ പരമോന്നത സിവിലിയന്‍ പുരസ്കാരം സമ്മാ നിച്ചിരിക്കുന്നു. ഈ ബഹുമതി എന്റേത് മാത്രമല്ല, കോടിക്ക ണക്കിന് ഭാരതീയരുടെയും നിങ്ങളുടേതുമാണെന്നും പ്രധാ നമന്ത്രി പറഞ്ഞു.
2047 ഓടെ വികസിത ഭാരതം എന്നത് ഓരോ ഭാരതീയന്റെയും ദൃഢനിശ്ചയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭാരതത്തിന്റെ നേട്ടങ്ങള്‍ ഓരോ ഭാരതീയനുമുള്ളതാണ്. ഓരോ ഭാരതീയന്റെയും ശക്തിയില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. ഭാരതവും യുഎഇയും ഒരുമിച്ച് ചരിത്രം എഴുതുകയാണ്, നിങ്ങള്‍ അതിന്റെ ഭാഗമാണ്. ഇന്ന് ലോകം ഭാരതത്തെ ഒരു വിശ്വബന്ധു ആയി കാണുന്നു. യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന് നമ്മളോടൊപ്പം ഉണ്ട്. അദ്ദേഹം ഭാരതീയ പ്രവാസികളുടെ നല്ല സുഹൃത്തും അഭ്യുദയകാംക്ഷിയുമാണ്. ഭാരതീയ സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹം ശ്ലാഘനീയമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: