തിരുവനന്തപുരം: ക്ഷേമ പെന്ഷന് മുടങ്ങിയ വിഷയം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസിന് നേരെ വടികളും കുപ്പികളും വലിച്ചെറിഞ്ഞ പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.
ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പൊലീസുമായി ഉന്തും തള്ളും ഉണ്ടായി. സംസ്ഥാന നേതാക്കള്‍ ഇടപെട്ടാണ് ഇവരെ പിടിച്ചുമാറ്റിയത്.
സകല മേഖലയിലും ദുരിതം വിതച്ച സര്‍ക്കാരാണ് സംസ്ഥാനത്തുളളതെന്ന് സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആരോപിച്ചു. എല്ലാ മേഖലയിലും വിലക്കയറ്റം രൂക്ഷമാണ്. പാവപ്പെട്ടവര്‍ക്ക് പെന്‍ഷനുമില്ല ആശുപത്രിയില്‍ മരുന്നിമില്ലെന്നും വി ഡി സതീശന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: