ഇടുക്കി : കുടിവെള്ള വിതരണത്തിനായി നിര്‍മ്മിച്ച കിണറില്‍ എണ്ണ കലര്‍ന്നുവെന്ന് സംശയം.മുട്ടത്ത് വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച കിണറിലാണ് എണ്ണ കലര്‍ന്നതായി സംശയിക്കുന്നത്.
60 ഓളം വീട്ടുകാര്‍ ആശ്രയിക്കുന്ന കുടിവെള്ള സ്രോതസാണിത്.കിണര്‍ ശുദ്ധികരിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്കി. തോട്ടില്‍ നിന്നുള്ള ഓരാണിതെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നത്.
ജലവിതരണം നിര്‍ത്തിവെക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്കി. ഒഴുക്കില്ലാതെ ജലവിതാനം ആയതിനാല്‍ സ്വാഭാവികമായി ഉണ്ടാകുന്ന സാഹചര്യമെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ പ്രാഥമിക നിഗമനം.
അടിയന്തരമായി കിണര്‍ വൃത്തിയാക്കി പരിശോധനകള്‍ നടത്തി മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: