മനസിൽ ദൃശ്യവിസ്മയം തീർത്ത് കാതോർത്തിരുന്ന കാലവും പണ്ട് മനുഷ്യർക്കുണ്ടായിരുന്നു. ഇത്തരത്തിൽ ശ്രവ്യ ആസ്വാദനത്തിന് മാറ്റുകൂട്ടിയ ദിനമാണിത്. ലോക റേഡിയോ ദിനമാണിന്ന്. നിരവധി പുതിയ പതിപ്പുകൾ ഇന്ന് ലഭ്യമാണെങ്കിലും റേഡിയോയോളം ഗൃഹാതുരത ഉണർത്തുന്ന ഒന്നും തന്നെ ഇന്നില്ല.
റേഡിയോയിലെ വാർത്തകളും പാട്ടുകളും കേട്ട് ഒരു ദിവസം തുടരുക എന്നത് വലിയൊരു വിഭാഗത്തിന് ഇന്നും ദിനചര്യയാണ്. അടിയന്തരാവസ്ഥാ കാലത്തും മറ്റ് പ്രകൃതി ദുരന്ത സാഹചര്യങ്ങളിലും റേഡിയോ അഭിവാജ്യ ഘടകമായിരുന്നു. കൂടാതെ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം വരെയും ലോകത്തെ പരസ്പരം ബന്ധിപ്പിച്ചിരുന്നതിൽ പ്രധാന പങ്ക് വഹിച്ച മാദ്ധ്യമവും റേഡിയോ തന്നെയായിരുന്നു.
1946 ഫെബ്രുവരി 13-ന് ഐക്യരാഷ്‌ട്ര സഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചതിന്റെ ആദര സൂചകമായാണ് ലോകമിന്ന് റേഡിയോ ദിനം ആചരിക്കുന്നത്. 1923-ലാണ് ഇന്ത്യയിൽ ആദ്യമായി റേഡിയോ ശബ്ദിച്ചു തുടങ്ങിയത്. അന്നേ വരെ ഇന്ത്യൻ ജനതയ്‌ക്ക് പരിചിതമല്ലാതിരുന്ന ശ്രവ്യ മാധ്യമത്തിന്റെ പുതിയ അനുഭവം ആളുകളിലേക്ക് എത്തിച്ചത് റേഡിയോ ക്ലബ് ഓഫ് ബോംബെ എന്നൊരു കൂട്ടായ്മയാണ്. പിന്നീട് 1927 ജൂലൈ 23-ന് ഇത് പുനർനാമകരണം ചെയ്ത് ഓൾ ഇന്ത്യ റേഡിയോ ആയി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: