തിരുവനന്തപുരം: നാലാഞ്ചിറയിൽ നിന്ന് കാണാതായ 12 വയസുകാരനായി തെരച്ചിൽ പുരോഗമിക്കുന്നു. നാലഞ്ചിറ കോൺവെൻ്റ് ലൈനിൽ ജിജോയുടെ മകൻ ജോഹിനെയാണ് കാണാതായത്. രാവിലെ ആറ് മണിക്ക് ശേഷം കുട്ടിയെ വീട്ടിൽ കണ്ടിട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
വിവരം അ റിഞ്ഞയുടൻ തന്നെ നാട്ടുകാർ ചേർന്ന് പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നാണ് പോലീസിനെ അ റിയിച്ചത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.
കുട്ടി ബന്ധുവീടുകളിൽ എവിടെയെങ്കിലും എത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: