ന്യൂദല്‍ഹി: ഖത്തറില്‍ നാവികര്‍ക്ക് വധശിക്ഷ ലഭിച്ചപ്പോള്‍ പരിഹാസമായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. ഇതാണോ രാജ്യം വിശ്വഗുരു ആയെന്ന് പറയുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം പരിഹസിച്ചു. ഒടുവില്‍ നയതന്ത്ര നീക്കങ്ങള്‍ വിജയിച്ചതോടെ നാവികര്‍ സുരക്ഷിതരായി സ്വന്തം രാജ്യത്ത് മടങ്ങിയെത്തിയപ്പോള്‍ കോണ്‍ഗ്രസിന് പ്രതികരണമില്ല.
കേന്ദ്രസര്‍ക്കാര്‍ നേടിയത് വലിയ രാഷ്ട്രീയ വിജയമാണെന്ന് ബിജെപി വക്താവ് ഷാസിയ ഇല്‍മി പ്രതികരിച്ചു. ഒരുഘട്ടത്തില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു നാവികരുടെ മോചനം. എന്നാല്‍ അവര്‍ സുരക്ഷിതരായി മടങ്ങിയെത്തിയിരിക്കുന്നു. എല്ലാ ഭാരതീയര്‍ക്കും ഇതു സന്തോഷത്തിന്റെ നിമിഷമാണ്. ഭാരതത്തിന്റെ വിദേശകാര്യമന്ത്രാലയത്തിന്റെയും പ്രധാനമന്ത്രി മോദിയുടേയും വാക്കുകള്‍ എന്തെന്ന് ഇപ്പോള്‍ എല്ലാവര്ക്കും മനസ്സിലായിക്കാണുമെന്നും ബിജെപി വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: