കൊല്‍ക്കത്ത: സന്ദേശ്ഖാലി സംഭവങ്ങളില്‍ ബംഗാളില്‍ പ്രതിഷേധ കൊടുങ്കാറ്റ്. സുന്ദര്‍ബന്‍ ദ്വീപിലെ സന്ദേശ് ഖാലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ ഹിന്ദുയുവതികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതോടെ സംസ്ഥാനത്തുടനീളം പ്രതിഷേധം അലയടിക്കുകയാണ്.
ബംഗ്ലാദേശ് അതിര്‍ത്തിമേഖലയായ സുന്ദര്‍ബനിലെ തൃണമൂല്‍ ഓഫീസ് കേന്ദ്രീകരിച്ചാണ് അതിക്രമങ്ങള്‍ അരങ്ങേറുന്നത്. തൃണമൂല്‍ നേതാവും ജില്ലാ പരിഷത്ത് അംഗവും ക്രിമിനലുമായ ഷേഖ് ഷാജഹാന്റെ നേതൃത്വത്തിലാണ് അക്രമങ്ങള്‍. ഹിന്ദുസ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും മമത സര്‍ക്കാര്‍ നടപടികളെടുക്കാത്തതില്‍ അമര്‍ഷം ശക്തമാണ്.
പ്രതിഷേധവുമായി നിരത്തിലിറങ്ങിയ സ്ത്രീകള്‍ തൃണമൂല്‍ നേതാവ് ശിവപ്രസാദ് ഹസ്രയുടെ കോഴി ഫാം തീവച്ച് നശിപ്പിച്ചു. നൂറുകണക്കിന് സ്ത്രീകളാണ് ചെരിപ്പുമുയര്‍ത്തി കൊല്‍ക്കത്തയിലടക്കം പ്രകടനം നടത്തിയത്. ഷേഖ് ഷാജഹാനെ അറസ്റ്റ് ചെയ്യണമെന്ന് പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. വിഷയം ഉന്നയിച്ച് ഇന്നലെ നിയമസഭയുടെ നടുത്തളത്തില്‍ പ്രതിഷേധമുയര്‍ത്തി കുത്തിയിരുന്ന പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയടക്കം ആറ് ബിജെപി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു.
സന്ദേശ്ഖാലിയിലെ സ്ത്രീകളുടെ സുരക്ഷിതത്വത്തിനായി അവസാനം വരെയും സമരം ചെയ്യുമെന്ന് സുവേന്ദു അധികാരി പ്രഖ്യാപിച്ചു. മമതയുടെ നിലപാടുകള്‍ സ്ത്രീകള്‍ക്ക് അപമാനമാണെന്ന് സുവേന്ദു ചൂണ്ടിക്കാട്ടി. സന്ദേശ്ഖാലിയിലെ പിന്നാക്ക സമൂഹങ്ങളിലെ സ്ത്രീകളെ തൃണമൂല്‍ ഗുണ്ടകള്‍ തുടര്‍ച്ചയായി അപമാനിക്കുകയാണ്. അതിന് അവസാനമുണ്ടാകുന്നത് വരെ സമരത്തില്‍ നിന്ന് പിന്മാറില്ല, സുവേന്ദു അധികാരി പറഞ്ഞു.
ഹിന്ദുയുവതികളെ ലക്ഷ്യമിടുന്ന തൃണമൂല്‍ കഴുകന്മാരെ തുറങ്കിലടയ്‌ക്കണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ഒരു സ്ത്രീ ആയിരുന്നിട്ടും മമതയുടെ നിലപാടുകള്‍ വിചിത്രമായാണ് തോന്നുന്നത്. അവര്‍ തെമ്മാടികളെ തീറ്റിപ്പോറ്റുകയാണ്. അത്തരം ക്രിമിനലുകള്‍ക്ക് ഇരകളാകാനുള്ളതല്ല സ്ത്രീസമൂഹമെന്ന് സ്മൃതി പറഞ്ഞു. അതിനിടെ കേരളത്തിലെ പരിപാടികള്‍ വെട്ടിച്ചുരുക്കി ഗവര്‍ണര്‍ സി.വി. ആനന്ദബോസ് സന്ദേശ്ഖാലിയിലെത്തി. സന്ദേശ്ഖാലിയിലേക്കുള്ള വഴിയില്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹം തടയാനുള്ള തൃണമൂല്‍ ഗുണ്ടകളുടെ നീക്കവും സംഘര്‍ഷത്തിലെത്തി. ഞെട്ടിക്കുന്ന വിവരങ്ങളാണ് സന്ദേശ്ഖാലിയില്‍ നിന്ന് പുറത്തുവരുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. അതേസമയം അക്രമികളെ സംരക്ഷിക്കില്ലെന്നും സംസ്ഥാന വനിതാ കമ്മിഷന്‍ വിഷയം പഠിക്കുമെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി
പ്രതികരിക്കാൻ ഇവിടെ എഴുതുക: