എറണാകുളം : തൃപ്പൂണിത്തുറ പുതിയകാവിലെ പടക്ക സംഭരണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ദിവാകരന്‍ (55) ആണ് മരിച്ചത്. ഇതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.
സ്‌ഫോടനത്തില്‍ പരിക്കേറ്റ തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു നേരത്തെ മരിച്ചിരുന്നു.ഇതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.കളമശേരി മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കിയ ദിവാകരന്‍ വൈകിട്ട് ഏഴുമണിയോടെയാണ് മരിച്ചത്.
കൊല്ലം പാരിപ്പള്ളി സ്വദേശി അനിലിനെ (49) അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കി. മധുസൂദനന്‍ (60), ആദര്‍ശ് (29), ആനന്ദന്‍ (69) എന്നിവര്‍ ബേണ്‍ ഐ.സിയുവില്‍ ചികിത്സയിലാണ്.
















