വയനാട്: മാനന്തവാടി പടമലയിലെ കര്‍ഷകന്‍ അജീഷിനെ കൊലപ്പെടുത്തിയ ബേലൂര്‍ മഖ്‌നെയെന്ന കാട്ടാനയെ മയക്കുവെടിവയ്‌ക്കാനുള്ള ശ്രമം മൂന്നാം ദിനവും വിജയിച്ചില്ല. ദൗത്യസംഘം സമീപം എത്തുമ്പോഴേക്കും ആന ഉള്‍ക്കാട്ടിലേക്ക് നീങ്ങുന്നതിനാണ് വെല്ലുവിളി. ദൗത്യം ചൊവ്വാഴ്ചയും തുടരുമെന്ന് വനം വകുപ്പ് അറിയിച്ചു. അതിനിടെ, അജീഷിന്റെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് വന്യമൃഗശല്യം പരിഹരിക്കുന്നതില്‍ അധികാരികള്‍ ഗുരുതര വീഴ്ചവരിച്ചതായി കുടുംബാംഗങ്ങള്‍ പരാതിപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായ പദ്ധതിയുമായായിരുന്നു ദൗത്യസംഘം തിങ്കളാഴ്ച കാട്ടില്‍ കയറിയത്. 10സംഘങ്ങളായി തിരിഞ്ഞ് കാട്ടാന എത്തിച്ചേരുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണം നടത്തുകയും ഒരു ഘട്ടത്തില്‍100 മീറ്റര്‍ അടുത്തുവരെ കാട്ടാനയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തു.
കാട്ടാനയെ മയക്കുവെടി വെക്കുന്നതിനായി വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ ഒരുക്കങ്ങളും തുടങ്ങി. എന്നാല്‍ പിന്നീട് ആനയുടെ സിഗ്‌നല്‍ കിട്ടാതായി. നോര്‍ത്ത് വയനാട് സൗത്ത് വയനാട് വയനാട് വന്യജീവി സങ്കേതം നിലമ്പൂര്‍ സൗത്ത്, നോര്‍ത്ത് ആര്‍ആര്‍ടി മണ്ണാര്‍ക്കാട് ആര്‍ആര്‍ടി, കോഴിക്കോട് ആര്‍ആര്‍ടി വിഭാഗത്തിലെ 200 ഓളം ജീവനക്കാരാണ് സംഘത്തിലുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: