തിരുവനന്തപുരം: ദേശാഭിമാനിക്ക് ബ്രിട്ടീഷ് സഹായം കിട്ടിയതുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെയുള്ള രേഖകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീയിട്ടതായി സന്ദീപ് വാചസ്പതി . തീയിടല്‍ സഖാക്കളുടെ സ്ഥിരം പരിപാടി ആണെങ്കിലും തീയിട്ട് നശിപ്പിക്കാന്‍ പറ്റാത്തതാണ് സത്യമെന്ന് മനസിലാക്കണമെന്ന് സന്ദീപ് ഫേസ് ബുക്കില്‍ കുറിച്ചു.
ദേശാഭിമാനിക്ക് ബ്രിട്ടീഷ് സഹായം കിട്ടി. കാര്യം ബിജെപി വക്താവ് സന്ദീപ് വാര്യര്‍ കഴിഞ്ഞ ദിവസം പൊതു വേദിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് സിപിഎം സഖാക്കള്‍ ഇതു സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഒഴിവാക്കി തിരുത്തല്‍ വരുത്തി. അതിന്റെ പശ്ചാത്തലത്തിലാണ് മറ്റൊരു വക്താവായ വാചസ്പതി ഫേസ് ബുക്കില്‍ എഴുതിയത്
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ദേശാഭിമാനിക്ക് ബ്രിട്ടീഷ് സഹായം കിട്ടി എന്ന ചരിത്ര വസ്തുത സന്ദീപ് വാര്യര്‍ പൊതു വേദിയില്‍ പറഞ്ഞതോടെ അന്തം കമ്മികള്‍ വിക്കിപീഡിയ തിരുത്തുന്നു എന്നാണ് പുതിയ ആരോപണം. മൂത്ത കമ്മികള്‍ ചെയ്ത പാതകം മനസ്സിലാക്കുമ്പോള്‍ ഇതൊക്കെ എത്രയോ ചെറുത്. മൂത്ത കള്ളന്മാര്‍ മുഴുത്ത കള്ളം ചെയ്യുമ്പോള്‍ പാവങ്ങള്‍ അവര്‍ക്ക് പറ്റുന്ന ചെറിയ തരികിടകള്‍ ചെയ്യുന്നു എന്നേ ഉള്ളൂ.
പാര്‍ട്ടി രൂപീകരണ കാലം മുതല്‍ സ്വാതന്ത്ര്യ കാലം വരെയുള്ള പാര്‍ട്ടി കത്തിടപാടുകള്‍, വിവിധ ഘടകങ്ങള്‍ കേന്ദ്ര കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടുകള്‍, നേതാക്കളെ പറ്റിയുള്ള ആരോപണങ്ങള്‍, ചര്‍ച്ചകളുടെ മിനിട്‌സ് എന്നിവ അടങ്ങിയ 14 കൂറ്റന്‍ ഇരുമ്പ് പെട്ടികളിലെ പാര്‍ട്ടി രേഖകള്‍ കേന്ദ്രകമ്മിറ്റി കത്തിച്ചു കളഞ്ഞിട്ടുണ്ട്. ഇതിനായി ഇ.എം.എസ്, നിഖില്‍ ചക്രവര്‍ത്തി, ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ എന്നിവരുള്‍പ്പെട്ട ആര്‍ക്കൈവ്‌സ് കമ്മിറ്റി രൂപീകരിച്ചു. ഇ.എം.എസ് കേരളത്തിലേക്ക് മടങ്ങിയപ്പോള്‍ എം. ബസവ പുന്നയ്യ പകരം നിയോഗിക്കപ്പെട്ടു.
‘ഇതെല്ലാം പാര്‍ട്ടിയിലെ ജീര്‍ണ്ണതയുടെ തെളിവുകളാണ്. ഇതൊന്നും ചരിത്രത്തില്‍ വന്നു കൂടാ.’ എന്നായിരുന്നു പാര്‍ട്ടി നിര്‍ദ്ദേശം. പക്ഷേ ബ്രിട്ടീഷുകാര്‍ പോയ ശേഷം നാഷണല്‍ ആര്‍ക്കൈവ്‌സിന്റെ ഭാഗമായ ഇത്തരം രേഖകള്‍ കത്തിക്കാന്‍ പാര്‍ട്ടിക്ക് അവസരം കിട്ടാത്തത് കൊണ്ട് പതുക്കെയാണെങ്കിലും ഇക്കാര്യങ്ങള്‍ വെളിയില്‍ വന്നു. പാര്‍ട്ടിക്ക് കുഴപ്പമില്ലാത്ത രേഖകള്‍ ദില്ലിയിലെ അജോയ് ഭവനില്‍ ഇപ്പോഴും ലഭ്യമാണ്. തീയിടല്‍ സഖാക്കളുടെ സ്ഥിരം പരിപാടി ആണെങ്കിലും തീയിട്ട് നശിപ്പിക്കാന്‍ പറ്റാത്തതാണ് സത്യമെന്ന് നിങ്ങള്‍ മനസിലാക്കണം. ഇനിയും ഇത്തരം രേഖകള്‍ പുറത്ത് വരിക തന്നെ ചെയ്യും… വിക്കിപീഡിയ തിരുത്തി കൈ കുഴയുമെന്ന് ചുരുക്കം. കരുതിയിരിക്കു
പ്രതികരിക്കാൻ ഇവിടെ എഴുതുക: