ന്യൂദല്‍ഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ എംഎല്‍എ കെ. ബാബുവിന് തിരിച്ചടി. കെ ബാബുവിന്റെ വിജയം ചോദ്യം ചെയ്ത് എം സ്വരാജ് നല്കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പിന്നാലെ മുന്‍ മന്ത്രികൂടിയായ അദേഹം നല്കിയ അപ്പീല്‍ കോടതി തള്ളി.
ഇതോടെ നിലവിലെ ഹൈക്കോടതി നടപടികള്‍ തുടരാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മതചിഹ്നങ്ങളുപയോഗിച്ച് വോട്ടുപിടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കെ. ബാബുവിനെതിരെ എതിര് സ്ഥാനാര്‍ത്ഥിയായിരുന്ന എം. സ്വരാജ് ഹര്‍ജി നല്‍കിയത്. ഇത് കേരളാ ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെയാണ് കെ ബാബു സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തൃപ്പൂണിത്തുറയില്‍ കെ. ബാബുവിന്റെ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ എതിര് സ്ഥാനാര്‍ത്ഥി എം. സ്വരാജ് നല്കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്. ശബരിമല വിഷയത്തില്‍ അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്തെന്ന ആരോപണങ്ങളടക്കം ഉയര്‍ത്തിയായിരുന്നു എം സ്വരാജിന്റെ ഹര്‍ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: