ന്യൂദല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇലക്ടറല്‍ ബോണ്ടുകള്‍വഴി ബിജെപിക്ക് 1,300 കോടി രൂപയിലേറെ ലഭിച്ചെന്ന് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മിഷന് ബിജെപി നല്കിയ വാര്‍ഷിക ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണക്കുകളാണ് ഇത്. കോണ്‍ഗ്രസിന് ലഭിച്ചതിനേക്കാള്‍ ഏഴിരട്ടിയാണ് ബിജെപിക്ക് ലഭിച്ചതെന്നും മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബിജെപിക്ക് 2120 കോടി രൂപയാണ് സംഭാവനകളായി ലഭിച്ചത്. അതില്‍ 1300 കോടി ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയാണ്. 2021-22 സാമ്പത്തിക വര്‍ഷം ബിജെപിക്ക് ലഭിച്ചത് 1917 കോടിയായിരുന്നു. ഇതില്‍ 1775 കോടി ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയും. 2022-23ല്‍ 2360.8 കോടി രൂപയാണ് ബിജെപിക്ക് ലഭിച്ചത്.
നിക്ഷേപങ്ങളുടെ പലിശ വഴി, കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബിജെപിക്ക് കിട്ടിയത് 237 കോടിയാണ്. തെരഞ്ഞെടുപ്പിനും പ്രചാരണത്തിനും വിമാനങ്ങളും ഹെലികോപ്റ്ററുകളും വാടകയ്‌ക്ക് എടുത്തതിന് 78.2 കോടി ചെലവായി. സ്ഥാനാര്‍ത്ഥികള്‍ക്ക് 76.5 കോടി സാമ്പത്തിക സഹായമായി നല്കി.
2021-22ല്‍ കോണ്‍ഗ്രസിന് ബോണ്ടുകള്‍ വഴി 236 കോടി ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇത് കുത്തനെ കുറഞ്ഞ് 171 കോടിയായി. 2022-23 വര്‍ഷത്തില്‍ ടിഡിപിക്ക് ഇലക്ടറല്‍ ബോണ്ടുകള്‍ വഴി 34 കോടി ലഭിച്ചു. സമാജ്‌വാദി പാര്‍ട്ടിക്ക് 2021-22 സാമ്പത്തിക വര്‍ഷം ബോണ്ടുകള്‍ വഴി 3.2 കോടി രൂപ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: