Categories: Cricket

ജാക്ക് ലീച്ച് ബാക്കി ടെസ്റ്റുകള്‍ക്കില്ല

Published by

രാജ്‌കോട്ട്: ഭാരതത്തിനെതിരായ ബാക്കി ടെസ്റ്റുകളില്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ജാക്ക് ലീച്ച് കളിക്കില്ല. കാല്‍മുട്ടിലെ പ്രശ്‌നങ്ങള്‍ കാരണം താരം പിന്‍മാറി.

അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ട് വിജയിച്ച ആദ്യ ടെസ്റ്റിനിടെ താരത്തിന്റെ ഇടത് കാല്‍ മുട്ടിന് പരിക്കേറ്റിരുന്നു. ഹൈദരാബാദ് ടെസ്റ്റില്‍ ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റ താരം വിസാഗില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ വിട്ടു നിന്നു. വ്യാഴാഴ്‌ച്ച രാജ്‌കോട്ടില്‍ നടക്കുന്ന മൂന്നാം ടോസ്‌റ്റോടെ തിരിച്ചുവരുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ താരം പരമ്പരയില്‍ നിന്ന് പിന്‍മാറുകയാണെന്ന് ഇംഗ്ലണ്ട് ക്യാമ്പ് ഇന്നലെ സ്ഥിരീകരിച്ചു.

രണ്ടാം ടെസ്റ്റില്‍ അണനിരന്ന ടോം ഹര്‍ട്ട്‌ലി- റെഹാന്‍ അഹമ്മദ്- ഷോയിബ് ബാഷിര്‍ ത്രയമായിരിക്കും അടുത്ത മത്സരങ്ങളില്‍ ഇംഗ്ലണ്ടിന്റെ സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കൈകാര്യം ചെയ്യുക. പാര്‍ട്ട് ടൈം സ്പിന്നറായി ജോ റൂട്ടിനെയും പ്രയോജനപ്പെടുത്തും. ഭാരതത്തിലെ പിച്ചുകള്‍ പൊതുവില്‍ സ്പിന്നിനെ അനുകൂലിക്കുന്നതിനാലാണ് ടീം സ്പിന്നര്‍മാരുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നത്. വിഗാഗില്‍ പക്ഷെ പേസര്‍മാര്‍ മത്സരം നിയന്ത്രിക്കുന്ന കാഴ്‌ച്ചയാണ് കണ്ടത്. രണ്ട് ഇന്നിങ്‌സിലുമായി ഒമ്പത് വിക്കറ്റ് വീഴ്‌ത്തിയ ഭാരത പേസര്‍ ജസ്പ്രീത് സിങ് ബുംറയാണ് കളിയിലെ താരമായത്.

പരമ്പരയില്‍ ആദ്യ രണ്ട് ടെസ്റ്റിലും ഭാരത സ്പിന്നര്‍മാര്‍ക്ക് നിര്‍ണായക ശക്തിയാകാന്‍ സാധിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഇതുവരെ രണ്ട് ടീമുകളും ഒരു മത്സരം വീതം വിജയിച്ച് തുല്യതയില്‍ നില്‍ക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by