അമൃത്സര്‍: ഭാരത-പാക് അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് ഡ്രോണിന്റെ സാന്നിധ്യം. പഞ്ചാബ് അമൃത്സറിലെ അതിര്‍ത്തി ഗ്രാമമായ ഛന്കാലനില് സംശയകരമായ രീതിയില്‍ ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ബിഎസ്എഫ് വെടിവച്ചിടുകയായിരുന്നു.
ശനിയാഴ്ച രാത്രിയില്‍ പട്രോളിങ്ങിനിടെയാണ് ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നത്. ചൈനീസ് നിര്‍മിത ഡിജെഐ മാവിക് 3 ക്ലാസിക് മോഡല്‍ ക്വാഡ്കോപ്റ്ററാണ് ഡ്രോണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദേശത്ത് സൈന്യം തെരച്ചില്‍ നടത്തിവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
പഞ്ചാബ് ഗുര്‍ദാസ്പൂരിലെ ഭാരത-പാക് അതിര്‍ത്തിയിലും കഴിഞ്ഞദിവസം ചൈനീസ് നിര്‍മിത ക്വാഡ്കോപ്റ്റര്‍ കണ്ടെത്തിയിരുന്നു. അതിര്‍ത്തിയിലെ ഈ ഡ്രോണുകള്‍ക്ക് പിന്നില്‍ പാകിസ്ഥാന് ആണെന്നാണ് സംശയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: