തിരുവനന്തപുരം: ഇന്ത്യയില്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ ഇല്ലാതാവുകയാണെന്നും നക്ഷത്രപദവിയുള്ള പൊതുമേഖലാസ്ഥാപനങ്ങള്‍ പോലും ചുരുങ്ങുകയാണെന്നും ഇടത് നിരീക്ഷകന്‍ രാം മോഹന്‍ പാലിയത്ത്. എന്നാല്‍ അങ്ങിനെയല്ല ഐഎസ് ആര്‍ഒ എന്ന പൊതുമേഖലാസ്ഥാപനമെന്നും അവിടെ പ്രചോദനാത്മകമായ അന്തരീക്ഷമുണ്ടെന്നും ഐഎസ് ആര്‍ഒ ചെയര്‍മാന്‍ സോമനാഥ്.
തൊഴില്‍മേഖലയില്‍ മെന്‍റര്‍ഷിപ്പ് പ്രധാനമാണെന്നും ഐഎസ്ആര്‍ഒയില്‍ അത് ധാരളമായുണ്ടെന്നും എസ്. സോമനാഥ് പറഞ്ഞു. കോളെജില്‍ നിന്നും തൊഴില്‍സ്ഥലത്ത് എത്തിച്ചേരുന്ന ഒരാള്‍ക്ക് മെന്‍റര്‍ഷിപ്പ് വേണം. ആരാണ് നിങ്ങള്‍ക്ക് ഉപദേശം നല്‍കുന്നത്, ആരാണ് നിങ്ങളുടെ കൈപിടിച്ച് നടത്തുന്നത് പ്രധാനമാണ്. ഐഎസ് ആര്‍ഒയില്‍ സീനിയര്‍ ആയ മാനേജര്‍മാരെ മുഴുവന്‍ നിരീക്ഷിച്ച ശേഷം ആരെയെങ്കിലും ഇഷ്ടമുള്ള ഒരാളെ മെന്‍ററായി തെരഞ്ഞെടുക്കാമെന്ന് എന്റെ ഏറ്റവും വലിയ ബോസ് പറഞ്ഞു. ആ തെരഞ്ഞെടുപ്പ് നടത്താന്‍ എനിക്ക് ഫ്രീഡം തന്നെ ഓര്‍ഗനൈസേഷനാണ് ഐഎസ്ആര്‍ഒ. അത് വലിയ ഒരു കാര്യമാണ്. മാതമല്ല, നീ എന്തിനത് ചെയ്തു എന്ന് എന്റെ സ്ഥാപനത്തിലുള്ള ആരും എന്നോട് ഇതുവരെയും ചോദിച്ചിട്ടില്ല. അത് ചെയ്യാനുള്ള അധികാരവും സ്വാതന്ത്ര്യവും നല്‍കിയ സ്ഥാപനമാണ് അത്. -എസ്. സോമനാഥ് പറഞ്ഞു.
എനിക്ക് ജോലി ചെയ്യാന്‍ കഴിഞ്ഞ പലരും എ.പി.ജെ. അബ്ദുള്‍ കലാമിനൊപ്പം ജോലി ചെയ്തവരാണ്. അവര്‍ പലരും അദ്ദേഹത്തെപ്പോലെ തന്നെ മികച്ച ഗുണങ്ങള്‍ ഉള്ള വ്യക്തികളാണ്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് അറിയാന്‍ സാധ്യതയുള്ളവരാണ്. എന്റെ മെന്‍ററാണ് രാമകൃഷ്ണന്‍. അദ്ദേഹം വളരെ മൈല്‍ഡ് ആയ പേഴ്സണാലിറ്റിയാണ്. സ്നേഹത്തോടെ പെരുമാറും. ഞാന്‍ സിവില്‍ സര്‍വ്വീസ് എഴുതാന്‍ ആഗ്രഹിച്ചപ്പോള്‍ എന്നെ അതില്‍ നിന്നും പിന്തിരിപ്പിക്കുകയും എന്നോട് കോര്‍ എഞ്ചിനീയറിംഗില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ഉപദേശിക്കുകയും ചെയ്ത വ്യക്തിയാണ്. -എസ്. സോമനാഥ് പറഞ്ഞു.
ഇവിടെ പുതിയത് കൊണ്ടുവരാന്‍ ഉള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. മെന്‍റര്‍ഷിപ്പ്, ഒരു മോട്ടിവേഷന്‍ അറ്റ്മോസ്ഫിയര്‍, എന്ത് പുതിയ കാര്യവും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. പൊതുവേ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വാതന്ത്ര്യമില്ല എന്ന് ചിലര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. അതല്ല ഇവിടെയുള്ളത്. – എസ്. സോമനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക