മാനന്തവാടി: വയനാട് പടമലയില്‍ കര്‍ഷകനായ അജീഷിനെ കൊലപ്പെടുത്തിയ കാട്ടാന ബേലൂര്‍ മഗ്‌നയെ ഞായറാഴ്ച മയക്ക് വെടിവയ്‌ക്കാത്തതിനെ തുടര്‍ന്ന് മണ്ണുണ്ടിയില്‍ നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തിന് താല്‍ക്കാലിക പരിഹാരമായി. ജനവാസ മേഖലയായ മണ്ണുണ്ടിയില്‍ അഞ്ച് യൂണിറ്റ് രാത്രി പട്രോളിംഗ് സംഘം ഉണ്ടാകുമെന്ന് വനംവകുപ്പ് നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി.
പടമല മണ്ണുണ്ടി, ചാലിദ്ധ,രണ്ടാംഗേറ്റ് മേഖലയിലാണ് പട്രോളിംഗ് നടത്തുക. ഈ ഉറപ്പിനെ തുടര്‍ന്ന് തടഞ്ഞുവെച്ച വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ വിട്ടയച്ചു. പ്രതിഷേധക്കാരെല്ലാം മണ്ണുണ്ടിയില്‍ നിന്ന് പിന്‍വാങ്ങി.
ആന മണ്ണുണ്ടി ഭാഗത്തുണ്ടെന്ന് റേഡിയോ കോളര്‍ സിഗ്നല്‍ കണ്ടെത്തിയതിന് പിന്നാലെ ഫോറസ്റ്റ് റേഞ്ചര്‍ ഉള്‍പ്പെടെ എത്തിയെങ്കിലും ആനയെ കണ്ടെത്താത്തിനെ തുടര്‍ന്ന് വൈകുന്നേരം മടങ്ങാനൊരുങ്ങിയപ്പോളാണ് നാട്ടുകാര്‍ തടഞ്ഞത്. രാത്രി ആന ജനവാസ മേഖലയില്‍ എത്തില്ലെന്ന് ഉറപ്പുണ്ടോ എന്ന് ചോദിച്ചായിരുന്നു പ്രതിഷേധം. തുടര്‍ന്നാണ് പട്രോളിംഗ് സംഘങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയത്. പൊലീസിന്റെയും വനം വകുപ്പിന്റെയും പട്രോളിംഗ് സംഘങ്ങള്‍ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: