ലക്നൗ: രാമന്റെയും രാഷ്ട്രത്തിന്റെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് ആചാര്യ പ്രമോദ് കൃഷ്ണം. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ അദേഹത്തിന്റെ പ്രതികരണം. അച്ചടക്കമില്ലായ്മയും ആവര്‍ത്തിച്ചുള്ള പരസ്യ പ്രസ്താവനകളുടെയും പശ്ചാത്തലത്തിലാണ് പ്രമോദ് കൃഷ്ണത്തെ പാര്‍ട്ടിയില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് പുറത്താക്കിയത്.
ഉത്തര്‍പ്രദേശില്‍ നടക്കുന്ന കല്‍ക്കി ധാമിന്റെ ശിലാസ്ഥാപന ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ അദ്ദേഹം ക്ഷണിച്ചിരുന്നു. ദിവസങ്ങള്‍ക്ക് പിന്നാലെയാണ് പുറത്താക്കല്‍ നടപടി. ഉത്തര്‍പ്രദേശ് ഘടകത്തിന്റെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചാണ് പാര്‍ട്ടിയില്‍ നിന്നും പ്രമോദ് കൃഷ്ണത്തെ പുറത്താക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു.
राम और “राष्ट्र”
पर “समझौता” नहीं किया जा सकता. @RahulGandhi— Acharya Pramod (@AcharyaPramodk) February 11, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: