Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മഹാരാഷ്‌ട്രയില്‍ ട്രെയിനില്‍ വച്ച് ബോധം നഷ്ടപ്പെട്ട യുവാവിന് കരുതലൊരുക്കി മലയാളി സംഘടനകള്‍

ശ്രീകുമാറിനെ ഇന്ന് ആംബുലന്‍സില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കും

മണികണ്ഠന്‍ കുറുപ്പത്ത് by മണികണ്ഠന്‍ കുറുപ്പത്ത്
Feb 11, 2024, 12:49 am IST
in Kerala
ശ്രീകുമാറിനെയും കൊണ്ട് ആംബുലന്‍സ് പുറപ്പെടാനൊരുങ്ങുന്നു

ശ്രീകുമാറിനെയും കൊണ്ട് ആംബുലന്‍സ് പുറപ്പെടാനൊരുങ്ങുന്നു

FacebookTwitterWhatsAppTelegramLinkedinEmail

തൃശ്ശൂര്‍: മഹാരാഷ്‌ട്രയില്‍ വച്ച് ട്രെയിനില്‍ അബോധാവസ്ഥയിലായി ആശുപത്രിയിലായ യുവാവിനെ മലയാളി സംഘടനകള്‍ ഇടപെട്ട് ഇന്ന് തൃശൂരിലെത്തിക്കും. അരിമ്പൂര്‍ സ്വദേശി എറണാട്ടില്‍ ശ്രീകുമാര്‍ (43) ആണ് കരളിന്റെ പ്രവര്‍ത്തനം പാതി നിലച്ച് അബോധാവസ്ഥയിലുള്ളത്. ശ്രീകുമാറിനെയും കൊണ്ടുള്ള ആംബുലന്‍സ് വസായിയില്‍ നിന്ന് ഇന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തും.

തൃശ്ശൂരില്‍ ഒരു ഹോട്ടലിലെ ജീവനക്കാരനാണ് ശ്രീകുമാര്‍. വിദേശജോലി സംബന്ധമായ കാര്യത്തിനായി ചണ്ഡിഗഢില്‍ പോയി ഏജന്റിനെ കണ്ട ഇദ്ദേഹം 7ന് ചണ്ടിഗഢ്- കൊച്ചുവേളി ട്രെയിനിലാണ് നാട്ടിലേക്ക് മടങ്ങിയത്. പുലര്‍ച്ചെ ട്രെയിനി
ല്‍ വച്ച് ബോധം നഷ്ടപ്പെട്ട ശ്രീകുമാറിനെ സഹയാത്രികര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്‍പിഎഫ് ഇടപെട്ട് മഹാരാഷ്‌ട്രയിലെ വസായ് റോഡ് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് റെയില്‍വെ ആംബുലന്‍സില്‍ അടുത്തുള്ള ജനസേവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആരോഗ്യ നിലയില്‍ പുരോഗതി ഇല്ലാതായതോടെ ശ്രീകുമാറിനെ വസായിലെ സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തകരും മലയാളി സമാജം ഭാരവാഹികളും ചേര്‍ന്ന് വിദഗ്ധ ചികിത്സക്കായി കാന്തിവല്ലി ശതാബ്ദി ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ബന്ധു സന്ദീപും കൂടെയുണ്ട്.

മഹാനഗരത്തില്‍ ഭാഷയറിയാതെ കുഴങ്ങിയ സന്ദീപിനെയും അബോധാവസ്ഥയിലായ ശ്രീകുമാറിനും രാപകലില്ലാതെ സഹായത്തിനായി ഫെയ്മ എന്ന സംഘടനയുടെ പ്രതിനിധികളാണ് കൂടെ നിന്നത്. വിഷമസന്ധികളിലും അത്യാഹിതങ്ങളിലും പെട്ടുപോകുന്ന പ്രവാസി മലയാളികള്‍ക്ക് സഹായം എത്തിക്കുന്ന സംഘടനയാണ് ഫെയ്മ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍.

ആശുപത്രിയില്‍ ബസ്സീന്‍ കേരള സമാജം പ്രസിഡന്റ് പി.വി.കെ. നമ്പ്യാര്‍, സെക്രട്ടറി എം.കെ. വിദ്യാധരന്‍, ഫെയ്മ മഹാരാഷ്‌ട്ര വനിതാ വേദി അധ്യക്ഷ അനു ബി. നായര്‍, ബോറിവല്ലി മലയാളി സമാജം സെക്രട്ടറി അനില്‍ നായര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ശ്രീകുമാറിനെ പരിചരിക്കുന്നതിനൊപ്പം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി.

കഴിഞ്ഞദിവസം അരിമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാര്‍, വാര്‍ഡ് അംഗം സി.പി. പോള്‍ എന്നിവരെ വിവരം അറിയിച്ചു. അബോധാവസ്ഥയില്‍ കരളിന്റെ പ്രവര്‍ത്തനം ഭാഗികമായി നിലച്ച ശ്രീകുമാറിനെ നാട്ടിലെത്തിക്കണമെങ്കില്‍ ആംബുലന്‍സിനായി 80,000 രൂപ വേണം. എല്ലാം ദ്രുതഗതിയില്‍ നടന്നു. സി.പി. പോളിന്റെ നേതൃത്വത്തില്‍ നാട്ടിലെ ഒരു വ്യക്തിയെ കൊണ്ട് 50,000 രൂപ ഉടന്‍ തയ്യാറാക്കി.

മുംബൈയിലെ വിവിധ സാമൂഹിക ജീവകാരുണ്യ സംഘടനകളും അനു ബി. നായര്‍, ബോറിവല്ലിയിലെ ജീവകാരുണ്യ പ്രവര്‍ത്തക സിന്ധുറാം തുടങ്ങിയവരും ചേര്‍ന്ന് ബാക്കി 30,000 നല്‍കി.

ശ്രീകുമാറിനെ നാട്ടിലെ ആശുപത്രിയിലെത്തിച്ച് ബന്ധുക്കള്‍ക്ക് കൈമാറാനുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്തു കഴിഞ്ഞതായി ഫെയ്മ മഹാരാഷ്‌ട്ര ഘടകം ജനറല്‍ കണ്‍വീനര്‍ കെ.വൈ. സുധീര്‍ പറഞ്ഞു. പാരാ മെഡിക്കല്‍ സ്റ്റാഫുകളുമായി സെമി വെന്റിലേറ്റര്‍ സംവിധാനമുള്ള ആംബുലന്‍സ് ശ്രീകുമാറിനെയും കൊണ്ട് ഇന്ന് തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡി. കോളേജിലെത്തും. ആംബുലന്‍സ് കടന്നുവരുന്ന സംസ്ഥാനങ്ങളില്‍ സഹായത്തിനായി മലയാളി സംഘടനകള്‍ സജ്ജമായി നിന്നിരുന്നു.

Tags: maharashtraSreekumarMalayali Organisation
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതമൗലികവാദികൾക്ക് ഒരു ഇളവും നൽകില്ല ; മഹാരാഷ്‌ട്രയിൽ മതപരിവർത്തന വിരുദ്ധ നിയമം പാസാക്കും 

India

രാജ് താക്കറെ-ഉദ്ധവ് താക്കറെ കൈകോര്‍ക്കല്‍; പിന്നില്‍ കളിക്കുന്നത് ശരത് പവാറും കോണ്‍ഗ്രസും

India

ഉദ്ധവ് താക്കറെ ശിവസേന ക്ഷയിക്കുന്നു; ഉദ്ധവ് സേനയുടെ 50 കോര്‍പറേഷന്‍ അംഗങ്ങള്‍ ബിജെപിയിലേക്ക്

വധ്വാന്‍ എന്ന പ്രദേശത്ത് ഉയരുന്ന നാലാമത് മുംബൈ എന്ന് വിളിക്കപ്പെടുന്ന പുതിയ നഗരപ്രദേശം (ഇടത്ത്) മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് (വലത്ത്)
India

മുംബൈ നഗരത്തിന്റെ സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ ‘നാലാം മുംബൈ’ നഗരം വരുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്; ചെലവ് 76,220 കോടി

India

‘ തിലകം ധരിച്ച്  മുസ്ലീം പ്രദേശത്തേക്ക് വരരുത്, ഞാൻ നിന്നെ വെടിവയ്‌ക്കും’ : ഹിന്ദു ജാഗരൺ മഞ്ച് നേതാവിനെ മർദ്ദിച്ച് അസിം ഖുറേഷി

പുതിയ വാര്‍ത്തകള്‍

അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

നെടുമ്പാശേരിയില്‍ പറന്നുയര്‍ന്ന വിമാനം സാങ്കേതിക തകരാര്‍ മൂലം തിരിച്ചിറക്കി

സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍

ആത്മനിര്‍ഭരത പ്രധാനം;ഓപ്പറേഷന്‍ സിന്ദൂര്‍ വിജയത്തിന് കാരണം സ്വന്തം ആയുധങ്ങള്‍, ശത്രുക്കള്‍ക്ക് ഇതിന്റെ പ്രവര്‍ത്തനം ഊഹിക്കാനാകില്ല: സംയുക്തസേനാമേധാവി

ബസ് ഉടമകളുമായി മന്ത്രി ഗണേഷ് കുമാറിന്റെ ചര്‍ച്ച ഫലം കണ്ടില്ല, സമരവുമായി മുന്നോട്ട് പോകാന്‍ ബസ് ഉടമകള്‍

നവംബര്‍ വരെ മാസത്തില്‍ ഒരു ദിവസം ജനകീയ ശുചീകരണം: ജൂലായ് 19 ന് തുടക്കം

ആറന്മുള വള്ളസദ്യ കഴിക്കാണോ? മുന്‍കൂട്ടി ബുക്ക് ചെയ്യാം

സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ സംവരണ സീറ്റുകളിലേയ്‌ക്ക് അപേക്ഷിക്കാം

വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ച 2 യുവാക്കള്‍ അറസ്റ്റില്‍

കോളേജ് സ്പോര്‍ട്സ് ലീഗിന്റെ ആദ്യ സീസണ്‍ 18ന് ആരംഭിക്കും, സംസ്ഥാനത്ത് ഇതാദ്യം

മുന്‍മന്ത്രിയും കെപിസിസി മുന്‍അധ്യക്ഷനുമായ സി.വി പത്മരാജന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies