ന്യൂദല്‍ഹി: ഈ സാമ്പത്തിക വര്‍ഷത്തെ പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശനിരക്ക് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. 8.15 ശതമാനത്തില്‍ നിന്ന് 8.25 ശതമാനമാക്കി. കേന്ദ്ര തൊഴില്‍മന്ത്രി ഭൂപേന്ദര്‍ യാദവും സഹമന്ത്രി രമേശ്വര്‍ തേലിയും അധ്യക്ഷത വഹിച്ച സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ 235 ാമത്തെ യോഗത്തിലാണ് തീരുമാനം.
ധനമന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതോടെ പുതിയ പലിശനിരക്ക് പ്രാബല്യത്തില്‍ വരും. സര്‍ക്കാര്‍ അംഗീകാരത്തിന് ശേഷം ഇപിഎഫ് ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് പുതിയ പലിശനിരക്കിന് അനുസൃതമായ തുക ക്രെഡിറ്റ് ചെയ്യപ്പെടും. രാജ്യത്തെ ആറ് കോടിയോളം ജീവനക്കാര്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കും. മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പലിശനിരക്കാണിത്.
ഇതിനിടെ പേടിഎം പേയ്മെന്റ് ബാങ്കില്‍ നിന്നുള്ള നിക്ഷേപം ക്രെഡിറ്റ് എന്നിവ സ്വീകരിക്കില്ലെന്ന് ഇപിഎഫ് അറിയിച്ചു. പേ ടിഎമ്മിനെതിരേ റിസര്‍വ്വ് ബാങ്ക് സ്വീകരിച്ച നടപടിയെ തുടര്‍ന്നാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: