പാലക്കാട് : സാമൂഹ്യക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് സംസ്ഥാനത്തെ നിരവധി പേരെയാണ് ബാധിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലമുളള സാമ്പത്തിക പരാധീനതയാണ് പെന്‍ഷന്‍ മുടങ്ങാന്‍ കാരണം.
പെന്‍ഷന്‍ മുടങ്ങി ദുരിതത്തിലായ ചിലര്‍ സമരത്തിലേക്ക് തിരിയുകയും ചെയ്തു. ഇതില്‍ പാലക്കാട് അകത്തേത്തറ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച 92 വയസുള്ള പത്മാവതിയും 67 വയസുള്ള മകള്‍ ഇന്ദിരയും ഉള്‍പ്പെടുന്നു.
ഇത് ശ്രദ്ധയില്‍ പെട്ട നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി സഹായവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍. പത്മാവതിക്കും മകള്‍ ഇന്ദിരയ്‌ക്കും സുരേഷ് ഗോപി പെന്‍ഷന്‍ തുക നല്‍കും.
പ്രതിമാസം തന്റെ പെന്‍ഷനില്‍ നിന്ന് തുക നല്‍കുമെന്ന് സുരേഷ് ഗോപി അറിയിച്ചു. സര്‍ക്കാര്‍ പെന്‍ഷന്‍ എന്ന് നല്‍കുന്നുവോ അന്ന് വരെ താന്‍ ഇരുവര്‍ക്കും പെന്‍ഷന്‍ തുക നല്‍കും. സമരം അവസാനിപ്പിച്ച് മടങ്ങണമെന്ന് സുരേഷ് ഗോപിയുടെ അഭ്യര്‍ത്ഥന.
നേരത്തേ ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിമാലിയില്‍ ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടിക്കും അന്ന ഔസേപ്പിനും പെന്‍ഷന്‍ തുക നല്‍കുമെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: