ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം വഹിക്കുന്ന സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കും. അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിർമ്മാണവും പ്രാണപ്രതിഷ്ഠയും ഉൾപ്പെട്ട വിഷയങ്ങളിൽ ഇന്ന് ഇരുസഭകളും തമ്മിൽ ചർച്ച നടത്തും. ലോക്‌സഭയിൽ നോട്ടീസ് നൽകിയത് ഉത്തർപ്രദേശിലെ ബിജെപി അംഗം സത്യപാൽ സിംഗ് ആണ്.
ചർച്ചയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ചീഫ് വിപ്പ് ഡോ. ലക്ഷ്മികാന്ത് ബാജ്പേയി ഇരുസഭകളിലെയും പാർട്ടി അംഗങ്ങൾക്ക് വെള്ളിയാഴ്ച വിപ്പ് നൽകി. ജനുവരി 31-ന് ആരംഭിച്ച ബജറ്റ് സമ്മേളനം വെള്ളിയാഴ്ചവരെയാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞദിവസം സമ്മേളനം ശനിയാഴ്ചവരെ നീട്ടുകയായിരുന്നു.
രാജ്യസഭയിൽ ധവളപത്രത്തിന്മേലുള്ള ചർച്ചകളും നടക്കും. ലോക്‌സഭയിൽ ഇന്നലെ ധവളപത്രത്തിന്മേലുള്ള ചർച്ച നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: