കാഞ്ഞങ്ങാട്: തപസ്യ കലാ-സാഹിത്യ വേദി 48-ാമത് സംസ്ഥാന വാര്‍ഷികോത്സവത്തിന് ഇന്ന് തിരിതെളിയും. നെല്ലിത്തറ പൂങ്കാവനം സഭാ മണ്ഡപത്തില്‍ രാവിലെ 10 ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനാവും. തെയ്യം കലാചാര്യന്‍ പത്മശ്രീ ഇ.പി. നാരായണ പെരുവണ്ണാന്, പ്രശസ്ത നര്‍ത്തകി ഡോ. കൃപ ഫഡ്കേ മുഖ്യാതിഥികളാവും. പ്രൊഫ. ഡോ. എം.വി. നടേശന് സ്മരണിക പ്രകാശനം ചെയ്യും.
ചിന്മയാ മിഷന് കേരള റീജിയണ്‍ മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി അനുഗ്രഹഭാഷണം നടത്തും. ഈ വര്‍ഷത്തെ ദുര്‍ഗാദത്ത പുരസ്കാരം യദുകൃഷ്ണന് ഗാനരചിതാവ് ഐ.എസ്. കുണ്ടൂര്‍ സമ്മാനിക്കും.
സംസ്ഥാന ഉപാധ്യക്ഷന്‍ ശ്രീശൈലം ഉണ്ണികൃഷ്ണന് ദുര്‍ഗാദത്ത് അനുസ്മരണം നടത്തും. ഉച്ചയ്ക്ക് 2 ന് അക്ഷരശ്ലോക സദസ്, കാവ്യാഞ്ജലി. 3 മണിക്ക് സാംസ്കാരിക ദേശീയതയും വര്‍ത്തമാന കേരളവും സെമിനാര്‍. വൈകിട്ട് 6 ന് നടക്കുന്ന കലാസന്ധ്യ ഡോ. കൃപ ഫഡ്കെ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 8.30 ന് പ്രതിനിധിസഭ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന് ഉദ്ഘാടനം ചെയ്യും. പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷനവും. 11 മണിക്ക് സംഘടനാ ചര്‍ച്ച: തപസ്യ സുവര്‍ണ ജയന്തി ആഘോഷം. സമാപന സഭയില്‍ ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് കെ.പി. രാധാകൃഷ്ണന് പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: