തിരുവനന്തപുരം: ഏപ്രില്‍ 16ന് ആരംഭിക്കുന്ന ബിഎ, ബിഎസ്സി,ബി കോം മൂന്നാം സെമെസ്റ്റര്‍ പരീക്ഷ മാറ്റി വയ്ക്കാണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പരീക്ഷ കണ്‍ട്രോളറെ തടഞ്ഞുവച്ചു. യുവജനോത്സവത്തിന് തയ്യാറെടുപ്പ് നടത്തേണ്ട സമയത്ത് പരീക്ഷ നടത്താന്‍ പാടില്ലെന്നാണ് എസ്എഫ്ഐയുടെ വാദം.
എന്നാല്‍ പതിനാറാം തീയതി വിസിയെ നിയമിക്കാനുള്ള സേര്‍ച്ച് കമ്മിറ്റി അംഗത്തെ നിശ്ചയിക്കാന്‍ സെനറ്റ് കൂടുകയാണ്. അന്നേദിവസം പരീക്ഷ നടക്കുന്നത് വിദ്യാര്‍ഥി പ്രക്ഷോഭത്തിന് തടസ്സമാകുമെന്നത് മുന്നില്‍ കണ്ടാണ് പരീക്ഷ മാറ്റിവയ്ക്കാനുള്ള ആവശ്യത്തിന് പിന്നിലെന്നാണ് സൂചന. അതേസമയം പരീക്ഷ നീട്ടി വയ്ക്കുന്നത് കോഴ്സ് കാലാവധി നീളാന്‍ കാരണമാകും. ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളുടെയും താത്പര്യം കണക്കിലെടുത്താണ് പരീക്ഷാ തീയതികള്‍ നിശ്ചയിച്ചതെന്ന് യൂണിവേഴ്സിറ്റി അധികൃതരുടെ നിലപാട്.
തിങ്കളാഴ്ച വിസി എത്തിക്കഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിക്കാമെന്ന നിര്‍ദ്ദേശം വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകാര്യമല്ല. പരീക്ഷ മാറ്റിവയ്ക്കുന്നത് വരെ സമരം തുടരാനാണ് എസ്എഫ്ഐയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിക്കുന്ന എസ്എഫ്ഐ നിലപാടിനെതിരെ വിമര്‍ശങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: