Categories: Kerala

തൃശൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ബിജെപി; രാജ്യമൊട്ടാകെ താമര തരംഗമാകും, തൃശൂരിലുമുണ്ടാകും: മതിലിൽ താമര വരച്ച് സുരേഷ് ഗോപി

Published by

തൃശൂർ: ജില്ലയിൽ ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ബിജെപി. സ്ഥാനാർത്ഥിയുടെ പേര് പറയാതെയാണ് പ്രചാരണം നടക്കുന്നത്. സ്ഥാനാർത്ഥിയുടെ പേരെഴുതുന്നതിനുള്ള സമയമായിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

അതേസമയം സുരേഷ് ഗോപിയുടെ സാന്നിധ്യത്തിൽ തൃശൂരിലെ വിവിധ മണ്ഡലങ്ങളിൽ ബിജെപി പ്രവർത്തകർ ചുവരുകളിൽ എഴുതി. തൃശൂർ ലോക്സഭ മണ്ഡലത്തിലെ 15 കേന്ദ്രങ്ങളിലുള്ള മതിലുകളിലാണ് ബിജെപി ചിഹ്നം വരച്ച് തുടങ്ങിയിരിക്കുന്നത്. ഇവിടെയെല്ലാം സുരേഷ് ഗോപിയും സന്നിഹിതനായിരുന്നു. സ്ഥാനാർഥിയുടെ പേര് എഴുതാതെ ചിഹ്നം മാത്രമാണ് വരയ്‌ക്കുന്നത്. സ്ഥാനാർഥിയെ പ്രഖ്യാപിച്ച ശേഷം പിന്നീട് എഴുതി ചേർക്കും.

താമരയുടെ ചെറിയ ഭാഗം മതിലിൽ സുരേഷ് ഗോപിയും വരച്ചു. ഇതിന് ശേഷം താമര പൂർത്തിയാക്കാൻ പ്രവർത്തകരോട് പറഞ്ഞ് സുരേഷ് ഗോപി മടങ്ങി. രാജ്യമൊട്ടാകെ താമര തരംഗമാകുമെന്നും അത് തൃശൂരിലും ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by