മുംബൈ: പ്രതിവർഷം 8.84 ലക്ഷം പൗണ്ട് ഓക്‌സിജൻ ഉത്പാദിപ്പിക്കുന്ന 3,500 മരങ്ങളുള്ള 25 ഏക്കർ പാർക്ക് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ഉദ്ഘാടനം ചെയ്തു. നമോ ഗ്രാൻഡ് സെൻട്രൽ പാർക്ക് എന്ന് പേരിട്ട ഷിൻഡെ, ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആദരവാണെന്ന് പറഞ്ഞു.
പാർക്കിൽ 3,500 മരങ്ങളുണ്ട്, പ്രതിവർഷം 8.84 ലക്ഷം പൗണ്ട് ഓക്സിജൻ ഉത്പാദിപ്പിക്കും. ഭാരതത്തിലെ ഏറ്റവും വലിയ 31000 ചതുരശ്ര അടി സ്കേറ്റ് പാർക്കെന്നതാണ് ഇതിന്റെ ശ്രദ്ധേയമായ സവിശേഷത. 4.5 ഏക്കർ സ്ഥലത്ത് പാർക്കിന്റെ വിപുലീകരണം നടത്താനും പദ്ധതിയുണ്ടെന്നും ഇതിലൂടെ സന്ദർശകരുണ്ടെ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിന് ഒരു ഓക്സിജൻ പാർക്ക് ലഭിച്ചിട്ടുണ്ടെന്നും അതിന്റെ ശുചിത്വം എല്ലായ്‌പ്പോഴും പരിപാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും ചടങ്ങിൽ സംസാരിച്ച ഷിൻഡെ പറഞ്ഞു.
ന്യൂയോർക്കിലെ ഗ്രാൻഡ് സെൻട്രൽ പാർക്ക്, ലണ്ടനിലെ ഹൈഡ് പാർക്ക് എന്നിവയുടെ മാതൃകയിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഇതിന് തീം ഗാർഡനുകളും ഫിറ്റ്‌നസ് സോണുകളും വിനോദ ഇടങ്ങളും ഉണ്ട്. ഇത് നഗരത്തിന്റെ പരിസ്ഥിതി സൗഹാർദത്തിനും സാമൂഹിക ക്ഷേമത്തിനും വേണ്ടിയുള്ള പ്രതിബദ്ധതയുടെ തെളിവാണെന്ന് അധികൃതർ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: