സൂറത്ത്: പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിൽ ഇസ്ലാമിക പ്രഭാഷകനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. മുംബൈ ആസ്ഥാനമായുള്ള ഇസ്ലാമിക പ്രഭാഷകൻ മുഫ്തി സൽമാൻ അസ്ഹരിയെയാണ് ഗുജറാത്തിലെ കച്ച് ജില്ലയിലെ കോടതി മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.
ജനുവരി 31 ന് രാത്രി ജുനഗഡിൽ നടന്ന ഒരു മതപരമായ ചടങ്ങിൽ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ഫെബ്രുവരി 5 ന് ഗുജറാത്ത് പോലീസ് ആദ്യമായി മുംബൈയിൽ നിന്ന് പ്രഭാഷകനെ അറസ്റ്റ് ചെയ്തത്. തുടർന്ന്ഇയാളുടെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ജുനഗഡ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
തുടർന്ന് ഫെബ്രുവരി 6 ന്, കച്ച് ജില്ലയിലെ ബചൗ താലൂക്കിലെ സമഖിയാരി ഗ്രാമത്തിൽ ഒരു മതപരമായ ചടങ്ങിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ജനുവരി 31 ന് അസ്ഹരി പ്രസംഗിച്ച അതേ ദിവസം തന്നെ കച്ച്-ഈസ്റ്റ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
രണ്ട് കേസുകളിലും, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 ബി (വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 505 (2) (പൊതു വിദ്വേഷത്തിന് ഉതകുന്ന പ്രസ്താവനകൾ) എന്നിവ പ്രകാരം കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: