ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ ഭൂരിപക്ഷം സീറ്റുകളില്‍ ലീഡ് നേടിയെന്ന് മുന്‍ പ്രധാമന്ത്രി ഇമ്രാന് ഖാന്റെ പാര്‍ട്ടിയായ പിടിഐ (തെഹ്രിക് ഇ ഇന്‍സാഫ്) അവകാശവാദം.
184 സീറ്റുകളിലെ ഫലസൂചന പുറത്തുവന്നപ്പോള്‍ 114 ഇടങ്ങളില്‍ പിടിഐ സ്വതന്ത്രര്‍ ലീഡ് നേടിയതായാണ് പാര്‍ട്ടിയുടെ അവകാശവാദം. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പിഎംഎല്‍-എന്‍ (പാകിസ്ഥാന് മുസ്ലിം ലീഗ്-നവാസ്) 41 ഇടങ്ങളില്‍ ലീഡ് നേടിയെന്നാണ് റിപ്പോര്‍ട്ട്
പാര്‍ലമെന്റിലെ അധോസഭയായ ദേശീയ അസംബ്ലിയിലേക്കും നാലു പ്രവിശ്യാ അസംബ്ലികളിലേക്കുമാണ് തെരഞ്ഞെടുപ്പ്. പിഎംഎല്‍-എന്‍ ,പിടിഐ എന്നീ പാര്‍ട്ടികളും മുന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ സര്‍ദാരി ഭൂട്ടോയുടെ പിപിപിയും (പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി) മത്സര രംഗത്തുണ്ട്.
വിവിധ കേസുകളില്‍ പെട്ട് ഇമ്രാന് ഖാന് മാസങ്ങളായി ജയിലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: