തിരുവനന്തപുരം: വിസി നിയമന ത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വ്വകലാശാലയുടെ പ്രതിനിധിയെ ആവശ്യപ്പെട്ട് കൊണ്ടുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷിക, കേരള, കൊച്ചിന്‍ സര്‍വകലാശാലകള്‍ സേര്‍ച്ച് കമ്മിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് യോഗം ചേരുന്നു.
കേരള കാര്‍ഷിക സര്‍വകലാശാല വെള്ളിയാഴ്ച ഓണ്‍ലൈനായാണ് സെനറ്റ് യോഗം വിളിച്ചിട്ടുള്ളത്. സെര്‍ച്ച് കമ്മിറ്റി പ്രതി നിധിയുടെയുടെ തെരഞ്ഞെടുപ്പ് ഓണ്‍ലൈനായി വിസി വിളിച്ചു ചേര്‍ക്കുന്നത് സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതി നാണെന്ന് സെനറ്റ് അംഗങ്ങള്‍ക്കിടയില്‍ ആക്ഷേപമുണ്ട്.
കേരള സര്‍വകലാശാല ഈ മാസം 16ന് സ്‌പെഷ്യല്‍ സെനറ്റ് ചേരാന്‍ എല്ലാ അംഗങ്ങളും നോട്ടീസ് നല്‍കിയിയിട്ടുണ്ട്. ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത സെനറ്റ് പ്രതിനിധികള്‍ പങ്കെടുക്കുന്നത് കാലിക്കറ്റ് സര്‍വകലാശാലയിലേതുപോലെ തടയാനുള്ള സാധ്യതയും സംഘര്‍ഷവും മുന്നില്‍ക്കണ്ട് പോലീസ് സംരക്ഷണം നല്‍കാന്‍ ഡിജിപി യോട് സര്‍വ്വകലാശാലാ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കൊച്ചി സര്‍വ്വകലാശാലയില്‍ പതിനേഴാം തീയതി യോഗം ചേരും.
കണ്ണൂര്‍, എംജി, കെടിയു, മലയാളം സര്‍വ്വകലാശാലകള്‍ ഈ മാസം അവസാനത്തിനു മുമ്പ് യോഗം ചേര്‍ന്ന് സെര്‍ച്ച് കമ്മിറ്റി അംഗത്തിന്റെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുമെന്ന് അറിയുന്നു.എംജി, യിലും കണ്ണൂരും സെനറ്റ് യോഗമാണ് പ്രതിനിധിയെ തെരഞ്ഞെടുക്കേണ്ടത്.
നിയമസഭ പാസാക്കിയ സര്‍വ്വകലാശാല ഭേദഗതി നിയമം സംബന്ധിച്ച് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജ്ജിയില്‍ തീര്‍പ്പ് ആകാതെ സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള അംഗങ്ങളെ നല്‍കേണ്ടതില്ലെന്നാണ് സിപിഎം അംഗങ്ങളുടെ തീരുമാനം .സമിതികളില്‍ സിപിഎം അംഗങ്ങള്‍ ഈ നിലപാടായിരിക്കും കൈക്കൊള്ളുക. എല്ലാ സെനറ്റ് സിന്‍ഡിക്കേറ്റ് സമിതികളിലും സിപിഎം ന് വ്യക്തമായ ഭൂരിപക്ഷമുണ്ട്.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കമ്മിറ്റിയിലേക്ക് അംഗത്തെ തെരഞ്ഞെടുക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശത്തില്‍ കേരള, കണ്ണൂര്‍ വിസിമാര്‍ മാത്രമായിരിക്കും ഉറച്ച് നില്‍ക്കുക. കമ്മിറ്റിയ്‌ക്ക് പ്രതിനിധിയെ നല്‍കാതിരുന്നാല്‍ ഗവര്‍ണര്‍ക്ക് വിസി നിയമന നടപടിയുമായി മുന്നോട്ടുപോകാമെന്ന ഹൈക്കോടതി വിധി നിലവിലുണ്ട്.
എന്തായാലും കേരളയിലെ സെര്‍ച്ച്കമ്മിറ്റി തെരഞ്ഞെടുപ്പ് സംഘര്‍ഷഭരിതമാകാന്‍ സാധ്യതയുണ്ട്. കേരള, കണ്ണൂര്‍ ഒഴികെ മറ്റ് സര്‍വ്വകലാശാലകളിലെ താത്കാലിക വിസി മാര്‍ സര്‍ക്കാരിന്റെ താല്‍പ്പര്യപ്രകാരം ഗവര്‍ണര്‍ നിയമിച്ചിട്ടുള്ളവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: