ഇടുക്കി: വണ്ടിപ്പെരിയാറിൽ വാർദ്ധക്യ കാല പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് 90 വയസുകാരിയുടെ പ്രതിഷേധം. കറുപ്പ് പാലം എച്ച്പിസി റോഡരികിൽ താമസിക്കുന്ന പൊന്നമ്മയാണ് ബുധനാഴ്ച വൈകിട്ട് എഴ് മണിയോടെ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
റോഡിൽ കസേരയിട്ടിരുന്നായിരുന്നു പ്രതിഷേധം. ഒന്നരമണിക്കൂറോളമാണ് പ്രതിഷേധം നീണ്ടത്. വണ്ടിപ്പെരിയാർ പോലീസ് സംഭവസ്ഥലത്തെത്തി അധികൃതരുമായി സംസാരിച്ച് പരിഹാരം ഉണ്ടാക്കാമെന്ന് പറഞ്ഞാണ് പൊന്നമ്മയെ അനുനയിപ്പിച്ചത്.
കൂലിപ്പണിക്കാരനായ മകൻ മായനോടൊപ്പമാണ് പൊന്നമ്മയുടെ താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: