ബെംഗളൂരു: കൃഷ്ണാനദിയില്‍ നിന്ന് ചാലൂക്യ കാലത്തേതെന്ന് സംശയിക്കുന്ന പുരാതന വിഗ്രഹങ്ങള്‍ കണ്ടെടുത്തു. റായ്ച്ചൂര്‍-തെലങ്കാന അതിര്‍ത്തിയില്‍ നദിക്ക് കുറുകെ പാലം പണിയുന്നതിന് വേണ്ടി നടത്തിയ ഖനനത്തിനിടെയാണ് വിഗ്രഹങ്ങള്‍ ലഭിച്ചത്. മഹാവിഷ്ണുവിന്റെ വിഗ്രഹവും ശിവലിംഗവുമാണ് കണ്ടെടുത്തത്. ഇസ്ലാമിക ആക്രമണകാലത്ത് തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളിലേതാകാം എന്നാണ് നിഗമനം.
പാലം പണിയുന്ന തൊഴിലാളികളാണ് വിഗ്രഹങ്ങള്‍ കണ്ടത്. അവര്‍ ഇവ സുരക്ഷിതമായി നദിയില്‍ നിന്ന് പുറത്തെടുത്തിച്ചു. വാര്‍ത്ത അറിഞ്ഞ് നൂറുകണക്കിന് ഗ്രാമീണരാണ് പ്രദേശത്ത് തടിച്ചുകൂടിയത്. വിഗ്രഹങ്ങള്‍ വൃത്തിയാക്കി അവര്‍ പൂജ നടത്തി. തുടര്‍ന്ന് പ്രാദേശിക ഭരണകൂടത്തിന്റെ അധികൃതര്‍ എത്തി രണ്ട് വിഗ്രഹങ്ങളും പുരാവസ്തു വകുപ്പിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: