ന്യൂദൽഹി: നികുതി വിഭജനത്തിൽ കർണാടക സംസ്ഥാനത്തേട് അനീതി കാട്ടിയിട്ടില്ലെന്നും തക്കതായതും അർഹതപ്പെട്ടെ പണം നൽകിയിട്ടുണ്ടെന്ന് ഗ്രാമവികസന മന്ത്രി ഗിരിരാജ് സിംഗ്. സംസ്ഥാനത്തോട് അനീതി കാണിച്ചെന്ന് ആരോപിച്ച് കർണാടക കോൺഗ്രസ് നേതാക്കൾ ബുധനാഴ്ച ജന്തർ മന്തറിൽ പ്രതിഷേധ പ്രകടനം നടത്തിയതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന് കൂടുതൽ പണം അനുവദിച്ചതായി ഗിരിരാജ് സിംഗ് പറഞ്ഞു. മുൻ യുപിഎ ഭരണത്തെ അപേക്ഷിച്ച് നരേന്ദ്ര മോദി സർക്കാരിന്റെ കീഴിലാണ് ഏറ്റവും കൂടുൽ സഹായം കർണാടകയ്‌ക്ക് നൽകിയത്. യുപിഎ സർക്കാരിന്റെ കാലത്ത് 8,700 കോടി രൂപയാണ് സംസ്ഥാനത്തിന് ആകെ നൽകിയത് എന്നാൽ തന്റെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ കീഴിൽ ഇതുവരെ 39,000 കോടി രൂപ സംസ്ഥാനത്തിന് അനുവദിച്ച് കൊടുത്തെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ഗ്രാം സഡക് യോജനയ്‌ക്ക് കീഴിൽ സംസ്ഥാന വിഹിതം ഉൾപ്പെടെ യുപിഎയുടെ കാലത്ത് 3,600 കോടിയും എൻഡിഎയുടെ കീഴിൽ 4,500 കോടിയും ആയിരുന്നു ചെലവ്. പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് കീഴിൽ യുപിഎ കാലത്ത് 2300 കോടിയും എൻഡിഎയുടെ കീഴിൽ 2500 കോടിയും നൽകിയിരുന്നു.
യുപിഎ ഭരണകാലത്ത് കർണാടകയ്‌ക്ക് മന്ത്രാലയം അനുവദിച്ച ധനകാര്യ കമ്മീഷൻ ഫണ്ട് 4,400 കോടിയായിരുന്നു എന്നാൽ എൻഡിഎയുടെ കീഴിൽ ഇത് 18,000 കോടിയായെന്നും അദ്ദേഹം പറഞ്ഞു. 2023-24 സാമ്പത്തിക വർഷത്തിൽ 2490 കോടി രൂപ കർണാടകയ്‌ക്ക് ധനകാര്യ കമ്മീഷൻ അനുവദിച്ചിട്ടുണ്ടെന്നും അതിൽ 423.30 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ജില്ലാ-ബ്ലോക്ക് തലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയാകാത്തതിനാൽ തുകയുടെ ഒരു ഭാഗം 2023-24-ൽ റിലീസ് ചെയ്ത ഗഡുവിൽ നിന്ന് 2021-22 സാമ്പത്തിക വർഷത്തേക്കുള്ള രണ്ടാം ഗഡുവായി കുറച്ചിട്ടുണ്ട്. അതിനാൽ, തിരഞ്ഞെടുപ്പ് നടക്കാത്ത എല്ലാ ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഫണ്ട് നിർത്തിവച്ചിരിക്കുകയാണ്. ഗഡുക്കളായി ശുപാർശകൾ നൽകാൻ പഞ്ചായത്തി രാജ് ബോഡികളെ ശരിയായി തിരഞ്ഞെടുക്കേണ്ടതുണ്ടെന്ന് ഗ്രാമവികസന മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
നികുതി വിഭജനത്തിൽ സംസ്ഥാനത്തോട് കാണിക്കുന്നു എന്നാരോപിച്ച് കേന്ദ്രസർക്കാരിനെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് കർണാടകയിലെ കോൺഗ്രസ് നേതാക്കൾ ജന്തർ മന്ദറിൽ പ്രതിഷേധ പ്രകടനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: