Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മണപ്പുറം ഫിനാന്‍സിന് 575 കോടി രൂപ അറ്റാദായം; 46 ശതമാനം വർധന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2024, 07:11 pm IST
in Business

തൃശൂർ: നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ മികച്ച വളർച്ചയോടെ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് 575 കോടി രൂപ സംയോജിത അറ്റാദായം നേടി. മുൻ വർഷം ഇതേ പാദത്തിലെ 394 കോടി രൂപയിൽ നിന്നും 46 ശതമാനം വാർഷിക വർധനയാണ് രേഖപ്പെടുത്തിയത്. തൊട്ടുമുമ്പത്തെ പാദത്തെ അപേക്ഷിച്ച് 2.6 ശതമാനം വർധനയുണ്ട്. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തികളുടെ മൂല്യം 2023 ഡിസംബർ 31ന് അവസാനിച്ച മൂന്നാം പാദത്തിൽ 27 ശതമാനം വാർഷിക വർധനയോടെ 40,385 കോടി രൂപയിലെത്തി. രണ്ടാം പാദത്തെ അപേക്ഷിച്ച് 3.7 ശതമാനമാണ് വർധന. സബ്സിഡിയറികള്‍ ഉള്‍പ്പെടാതെ ഉള്ള കമ്പനിയുടെ അറ്റാദായം 429  കോടി രൂപയാണ്. സംയോജിത പ്രവർത്തന വരുമാനം 34 ശതമാനം വർധിച്ച് 2305 കോടി രൂപയിലുമെത്തി. സംയോജിത സ്വർണ വായ്‌പാ പോർട്ട്ഫോളിയോ 12 ശതമാനം വർധിച്ച് 20,758 കോടി രൂപയിലെത്തി. 2023 ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം കമ്പനിക്ക് 25 ലക്ഷം സജീവ സ്വർണ വായ്‌പാ ഉപഭോക്താക്കളുണ്ട്.

“മൂന്നാം പാദത്തിൽ മൊത്തത്തിലുള്ള ലാഭക്ഷമതയിലും ആസ്തി മൂല്യത്തിലും നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. സ്വർണ ഇതര ബിസിനസിൽ, പ്രത്യേകിച്ച് മൈക്രോ ഫിനാൻസ്, വാഹന-ഉപകരണ വിഭാഗങ്ങളിൽ മുൻനിരയിൽ സ്ഥാനം ഉറപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങൾ ഫലം കാണുന്നുണ്ട്,” മണപ്പുറം ഫിനാൻസ് എംഡിയും സിഇഒയുമായ വി. പി. നന്ദകുമാർ പറഞ്ഞു.

സ്വർണവായ്‌പാ ആസ്തി നില മാറ്റമില്ലാതെ തുടരുമ്പോൾ ആശീർവാദ് മൈക്രോഫിനാൻസ് ലിമിറ്റഡിന്റെ ആസ്തി മൂല്യം മൂന്നാം പാദത്തിൽ 34 ശതമാനം വർധനയോടെ 11,563 കോടി രൂപയിലെത്തി. മുൻവർഷം ഇത് 8654 കോടി രൂപയായിരുന്നു. ആശീർവാദിന്റെ അറ്റാദായം 80 ശതമാനം വർധനയോടെ 127 കോടി രൂപയിലുമെത്തി. വെഹിക്കിൾ ആന്റ് എക്യുപ്മെന്റ് ഫിനാൻസ് വിഭാഗം മികച്ച വായ്‌പാ അച്ചടക്കം നിലനിർത്തിയതോടൊപ്പം ആസ്തി മൂല്യം 3597 കോടി രൂപയിലെത്തിച്ചു. 70 ശതമാനത്തിന്റെ കരുത്തുറ്റ വളർച്ചയാണ് കൈവരിച്ചത്. ഭവനവായ്‌പാ സബ്സിഡിയറിയായ മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡും സ്ഥിരതയുള്ള ആസ്തി വർധന നേടി. മുൻ വർഷത്തെ അപേക്ഷിച്ച് 41 ശതമാനം വർധനയോടെ ആസ്തി മൂല്യം 1415 കോടി രൂപയിലെത്തി. ഫീ അടിസ്ഥാനമാക്കിയുള്ള ഇൻഷുറൻസ് ബ്രോക്കറേജ് ബിസിനസും മികച്ചരീതിയിൽ വളരുന്നുണ്ട്. ഈ പാദത്തിൽ 28 കോടി രൂപയുടെ അറ്റാദായവും നേടി.

കമ്പനിയുടെ സംയോജിത ആസ്തിയുടെ 49 ശതമാനവും സ്വര്‍ണ വായ്‌പാ ഇതര ബിസിനസുകളില്‍ നിന്നാണ്. സബ്സിഡിയറികള്‍ ഉള്‍പ്പെടാതെയുള്ള കമ്പനിയുടെ ശരാശരി കടമെടുക്കല്‍ പലിശ നിരക്ക് 8.7 ശതമാനമാണ്. മുൻവർഷം 8.1 ശതമാനമായിരുന്നു ഇത്. മൊത്ത നിഷ്ക്രിയ ആസ്തി 2 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തി 1.8 ശതമാനവുമാണ്. കമ്പനിയുടെ സംയോജിത അറ്റ മൂല്യം 11,063 കോടി രൂപയായി ഉയർന്നു. പ്രതി ഓഹരി ബുക്ക് വാല്യു 131 രൂപയും മൂലധന പര്യാപ്തതാ അനുപാതം 30.7 ശതമാനവുമാണ്. 65 ലക്ഷം ഉപഭോക്താക്കളുള്ള കമ്പനിയുടെ, എല്ലാ സബ്സിഡിയറികളും ഉള്‍പ്പെടെയുള്ള സംയോജിത കടം 31,927 കോടി രൂപയാണ്.

Tags: Profitmanappuram finance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയ്‌ക്ക് മൂന്നാം സാമ്പത്തിക പാദത്തില്‍ 5,017 കോടി രൂപ അറ്റാദായം; ഓഹരി വിലയില്‍ 7 ശതമാനം കുതിപ്പ്

Kerala

സ്വര്‍ണം തട്ടിയ സംഭവത്തിന് പിന്നില്‍ വലിയ ആളുകളെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി,ബംഗളുരുവിലെ സംഘത്തെ കണ്ടെത്താന്‍ നീക്കം

Automobile

കെ.എസ്.ആര്‍.ടി.സി 1.57 കോടി രൂപ ലാഭത്തിലെന്ന് ഗതാഗതമന്ത്രി, ടിക്കറ്റ് ഇനത്തില്‍ വരുമാനം 10.19 കോടി

Kerala

സപ്ലൈകോ വിറ്റുവരവില്‍ വന്‍ വര്‍ദ്ധന, 5 ദിവസം കൊണ്ട് 73 കോടി

എച്ച് ഡിഎഫ് സി എംഡി ശശിധര്‍ ജഗദീശന്‍ (ഇടത്ത്)
India

എച്ച് ഡിഎഫ് സി ബാങ്കിന് കുതിപ്പ്; ആദ്യ സാമ്പത്തിക പാദത്തില്‍ 17,120 കോടിയുടെ ലാഭം; ബോണസ് ഓഹരി , എംഡിയ്‌ക്ക് ശമ്പളം 12.08 കോടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.