മുംബൈ: 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ് താക്കറെയുടെ പാര്‍ട്ടിയായ മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ് ) മഹാരാഷ്‌ട്രയില്‍ ബിജെപിയുമായി കൈകോര്‍ക്കും. ബിജെപി നേതാവും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ് നാവിസ് ബുധനാഴ്ച രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയതോടെ അഭ്യൂഹം ശക്തമായി.
എംഎന്‍എസ് നേതാക്കളായ ബാല നന്ദഗവോങ്കര്‍, സന്ദിപ് ദേശ് പാണ്ഡെ, നിതിന്‍ സര്‍ദേശായി എന്നിവര്‍ വരുംനാളുകളില്‍ ബിജെപിയുമായി സീറ്റ് ചര്‍ച്ചകള്‍ നടത്തും. രാജ് താക്കറെയാണ് ഇവരെ നിയോഗിച്ചിരിക്കുന്നത്.
പക്ഷെ ഇതിന്റെ വിശദാംശങ്ങള്‍ അതീവരഹസ്യമായി സൂക്ഷിക്കുകയാണ് ഇരുവരും. 2024ല്‍ മഹാരാഷ്‌ട്ര ലോക് സഭാ തെരഞ്ഞെടുപ്പിനെയും നിയമസഭാ തെരഞ്ഞെടുപ്പിനെയും നേരിടും.
മഹാരാഷ്‌ട്രയ്‌ക്ക് 48 ലോക് സഭാ സീറ്റുകളും 288 നിയമസഭാ സീറ്റുകളും ഉണ്ട്.
ബിജെപി, ഏക് നാഥ് ഷിന്‍ഡെയുടെ ശിവസേനാപക്ഷം, അജിത് പവാറിന്റെ എന്‍സിപി എന്നിവര്‍ അടങ്ങിയ മഹായുതി സഖ്യമാണ് ഭരിയ്‌ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: