2023ൽ ഏറ്റവും അധികം ചർച്ചയായ സിനിമയാണ് സുദീപ്തോ സെൻ സംവിധാനം ചെയ്ത ‘ദി കേരള സ്റ്റോറി ആദാ ശർമ്മ അഭിനയിച്ച ചിത്രം ഒട്ടേറെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തു. മതപരിവർത്തനം, ഐസിസ്, ലവ് ജിഹാദ് തുടങ്ങിയ വിഷയം പരയുന്ന ചിത്രം വിവാദങ്ങൾക്കും ഇടയാക്കി. തുടക്കത്തിൽ പശ്ചിമബംഗാളിൽ ചിത്രം നിരോധിച്ചിരുന്നു. റിലീസ് ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും ചിത്രത്തിന്റെ നിർമ്മാതാക്കൾ ഒടിടി റിലീസിനായി കഷ്ടപ്പെടുകയായിരുന്നു.
അവസാനം ദ കേരള സ്റ്റോറി ഒടിടി റിലീസാകുകയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദ ശർമ്മയാണ് റിലീസ് തീയതി പുറത്തുവിട്ടത്. ചിത്രം ഒടിടിയില്‍ എത്തുന്നതിന്റെ സന്തോഷം ചിത്രത്തിന്റെ നിര്‍മ്മാതാവ് വിപുല്‍ അമൃതലാല്‍ ഷായും പങ്കുവച്ചിട്ടുണ്ട്.
“ബോക്‌സ് ഓഫീസിലെ വൻ വിജയത്തിന് ശേഷം, ഒടിടിയിൽ കേരള സ്റ്റോറി എപ്പോൾ വരുമെന്ന് ചോദിച്ച് ആയിരക്കണക്കിന് മെയിലുകൾ ഞങ്ങൾക്ക് ലഭിക്കുന്നു.ഇപ്പോള്‍ ആ കാത്തിരിപ്പ് അവസാനിക്കുകയാണ്. കേരള സ്റ്റോറി ZEE5-ൽ പ്രീമിയർ ചെയ്യാൻ പോകുന്നു. ഈ സിനിമയില്‍ വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന നിരവധി നിമിഷങ്ങളുണ്ട്. നിങ്ങളുടെ മുഴുവൻ കുടുംബത്തോടൊപ്പം നിങ്ങൾ ആഗ്രഹിക്കുന്ന സമയം കാണാന്‍ ശ്രമിക്കണം വളരെ പ്രധാനപ്പെട്ട ഒരു ചിത്രമാണിത്” -നിര്‍മ്മാതാവ് പറയുന്നു.
ഫെബ്രുവരി 16നാണ് ചിത്രം സീ 5ലൂടെ സ്ട്രീം ചെയ്യാന്‍ ആരംഭിക്കുന്നത്. അതേസമയം ചിത്രം വിവാദമാകും എന്നതിനാലാണ് വളരെക്കാലം ചിത്രം സ്ട്രീം ചെയ്യാതിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ടില്‍ കേരള സ്റ്റോറി ഒരു പ്രൊപ്പഗണ്ട ചിത്രമാണെന്ന വാദമാണ് ഒടിടി ഭീമന്മാരെ ചിത്രം ഏറ്റെടുക്കുന്നതില്‍ പിന്നോട്ട് വലിക്കുന്നത് എന്നാണ് സിനിമ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: