കൊച്ചി: കേരളത്തിൽ ഐഎസ് ഭീകരർ സ്ഫോടനം ആസൂത്രണം ചെയ്ത കേസിൽ കൊച്ചി എൻഐഎ കോടതി വിധി ഇന്ന്. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കർ ആണ് കേസിലെ പ്രതി. ഇയാൾ ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുടെ സൂത്രധാരനുമായി ചേർന്ന് കേരളത്തിൽ സ്ഫോടന പരമ്പര ആസൂത്രണം ചെയ്തെന്നാണ് കണ്ടെത്തൽ.
2018 മെയ് 15 നാണ് റിയാസ് അബൂബക്കറിനെ എൻഐഎ അറസ്റ്റ് ചെയ്തത്. യുഎപിഎയുടെ 38, 39 വകുപ്പുകളും ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങളുമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: