Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മോദിയുടെ സുഹൃത്തായിട്ടും രക്ഷയില്ല; നിയമം ലംഘിച്ച് നിക്ഷേപം , ചൈനയുമായി ചില ഇടപാടുകള്‍….മുഖം നഷ്ടപ്പെട്ട് പേടിഎം

നോട്ട് നിരോധന സമയത്ത് മോദിയുടെ ചിത്രത്തോടൊപ്പം വിജയ് ശേഖറിന്റെ കമ്പനിയുടെ പരസ്യമുണ്ടായിരുന്നു. എടിഎം വേണ്ട, പകരം പേടിഎം ചെയ്യൂ എന്നായിരുന്നു ഈ പരസ്യം. നോട്ടുനിരോധനത്തോടെയാണ് ചെറിയ തുകകള്‍ കൈമാറാന്‍ പേടിഎം ഇന്ത്യക്കാര്‍ക്ക് തുണയായത്. പേടിഎം വളര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2024, 11:21 pm IST
in Business

മോദിയുടെ സുഹൃത്തായിരുന്നു പേടിഎം എന്ന ഓണ്‍ലൈന്‍ പേമെന്‍റ് ബാങ്കിന്റെ ഉടമസ്ഥന്‍ വിജയ് ശേഖര്‍. പഠിക്കുമ്പോള്‍ മിടുക്കനായ വിദ്യാര്‍ത്ഥി. നോട്ട് നിരോധന സമയത്ത് മോദിയുടെ ചിത്രത്തോടൊപ്പം വിജയ് ശേഖറിന്റെ കമ്പനിയുടെ പരസ്യമുണ്ടായിരുന്നു. എടിഎം വേണ്ട, പകരം പേടിഎം ചെയ്യൂ എന്നായിരുന്നു ഈ പരസ്യം. നോട്ടുനിരോധനത്തോടെയാണ് ചെറിയ തുകകള്‍ കൈമാറാന്‍ പേടിഎം ഇന്ത്യക്കാര്‍ക്ക് തുണയായത്. പേടിഎം വളര്‍ന്നു. അതിന്റെ ഉടമ വിജയ് ശേഖറും ഇന്ത്യന്‍ പ്രധാനമന്ത്രിയുമായുള്ള ബന്ധവും വളര്‍ന്നു.

നിയമം തെറ്റിക്കുന്നവര്‍ക്ക് മോദി രാഷ്‌ട്രീയ അഭയം നല്‍കില്ല
പക്ഷെ നിയമം തെറ്റിക്കുന്നവര്‍ക്ക് രാഷ്‌ട്രീയ അഭയം നല്‍കല്‍ മോദിയുടെ നയമല്ല. ചൈനയുമായി കമ്പനിക്ക് ചില പണമിടപാടുകള്‍ ഉണ്ടെന്ന സംശയം കുറച്ചുനാളായി ഉയര്‍ന്നിരുന്നു. അതുപോലെ രണ്ട് ലക്ഷത്തില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ പാടില്ലാത്ത ലൈസന്‍സാണ് റിസര്‍വ്വ് ബാങ്ക് നല്‍കിയിരുന്നതെങ്കിലും അതിനേക്കാള്‍ കൂടുതല്‍ തുക നിക്ഷേപിച്ച് നിയമലംഘനം നടത്തിക്കൊണ്ടിരുന്നു പേ ടിഎം. പലപ്പോഴായി പിഴയിടുകയും ചെയ്തു. കൂടുതല്‍ തുക നിക്ഷേപിച്ചുള്ള നിയമലംഘനത്തിന് പേടിഎം നല്‍കിയ പിഴ തന്നെ 5.39 കോടിയോളം വരും. എന്നിട്ടും നിയമലംഘനം തുടര്‍ന്നപ്പോഴാണ് റിസര്‍വ്വ് ബാങ്ക് അറ്റകൈ പ്രയോഗം നടത്തിയത്.

2022ല്‍ തന്നെ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്ന് റിസര്‍വ്വ് ബാങ്ക് വിലക്കിയിട്ടും അദ്ദേഹം പുതിയ ഉപഭോക്താക്കളെ ചേര്‍ത്തുകൊണ്ടിരുന്നു. ചൈനയില്‍ നിന്നുള്ള വ്യവസായി ജാക് മാ സ്ഥാപിച്ച് ആന്‍റ് എന്ന കമ്പനിയായി ചേര്‍ന്ന് പ്രവര്‍ത്തിച്ച വിജയ് ശേഖറിന്റെ നീക്കവും റിസര്‍വ്വ് ബാങ്കിന് ദഹിച്ചില്ല. കഴിഞ്ഞ വര്‍ഷം ആന്‍റുമായുള്ള ബന്ധം അവസാനിപ്പിച്ചു. പക്ഷെ റിസ്ക് മാനേജ്മെന്‍റിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ധനകാര്യസ്ഥാപനങ്ങള്‍ വീഴ്ചവരുത്തുന്നതായി റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് താക്കീത് നല്‍കിയിരുന്നു. നിയന്ത്രണങ്ങളില്ലാതെ പലരും വായ്‌പ നല്‍കുന്നത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നും ശക്തികാന്ത ദാസ് താക്കീത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പേ ടിഎമ്മിനെതിരായ നടപടി ഉണ്ടായിരിക്കുന്നത്.

പേടിഎം ബാങ്കിന്റെ ചില സേവനങ്ങള്‍ നിര്‍ത്തലാക്കിക്കൊണ്ട് റിസര്‍വ്വ് ബാങ്ക് ഉത്തരവിട്ടു. ഫെബ്രുവരി 29 മുതല്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ വാലറ്റുകള്‍ ടോപ് അപ് ചെയ്യാനോ പാടില്ലെന്ന് മാത്രമല്ല പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുകയുമരുത്.

പേടിഎം ഓഹരി വില തകര്‍ന്നു
ഇന്ത്യന്‍ ഓഹരിവിപണിയില്‍ പലരും പ്രതീക്ഷകളോടെ നിക്ഷേപിച്ച ഓഹരിയാണ് പേ ടിഎമ്മിന്‍റേത്. നാല് ദിവസം മുന്‍പ് 761 രൂപയുണ്ടായിരുന്ന പേ ടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ ഓഹരി വില 466 രൂപയായി ഉയര്‍ന്നു. പേടിഎം ഉപേക്ഷിച്ച് മറ്റ് ഓണ്‍ലൈന്‍ പേമെന്‍റ് ആപുകളിലേക്ക് മാറാന്‍ ഇന്ത്യയിലെ ഉപഭോക്താക്കളോട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ഓഹരിവില തകര്‍ന്നത്. എന്നാല്‍ ചൊവ്വാഴ്ച അഞ്ച് ശതമാനത്തോളം ഓഹരി വില ഉയര്‍ന്നിട്ടുണ്ട്.

ജീവനക്കാരില്‍ പ്രതീക്ഷ പകര്‍ന്ന് വിജയ് ശേഖര്‍; എല്ലാം പരിഹരിച്ച് കരകയറുമോ?
എന്നാല്‍ പ്രതിസന്ധി പരിഹരിക്കുമെന്നും ആരെയും പിരിച്ചുവിടില്ലെന്നും പറഞ്ഞ് ജീവനക്കാര്‍ക്ക് പ്രതീക്ഷ പകരുകയാണ് വിജയ് ശേഖര്‍. ചര്‍ച്ചകളിലൂടെ റിസര്‍വ്വ് ബാങ്കുമായുള്ള പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം ആണയിടുന്നു.

ഇന്ത്യ കണ്ട മികച്ച ബിസിനസുകാരനും സാങ്കേതി വിദ്യാവിദഗ്ധനുമാണ് വിജയ് ശേഖര്‍. ആദ്യം വണ്‍97 കമ്മ്യൂണിക്കേഷന്‍സ് എന്ന കമ്പനി തുടങ്ങിയപ്പോള്‍ ഓണ്‍ലൈന്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയ ചെറിയ ചെറിയ ബിസിനസുകളായിരുന്നു മനസ്സില്‍. 200ല്‍ ക്രിക്കറ്റ് സ്കോറുകളും വാര്‍ത്തകളും തമാശകളും കൈമാറുന്ന കമ്പനി മാത്രമായിരുന്നു വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ്. 2010ലാണ് പേ ടിഎം എന്ന പേരില്‍ ഓണ്‍ലൈന്‍ പേമെന്‍റ് എന്ന ആശയം ആരംഭിച്ചത്. തന്റെ ബിസിനസ് സംരംഭങ്ങളെല്ലാം മികച്ചതാക്കിയ മിടുക്കനായ വിജയ് ശേഖര്‍ എല്ലാ പ്രതിസന്ധികളും തീര്‍ത്ത് പുറത്തുവരുമെന്ന പ്രതീക്ഷ ഒട്ടേറെപ്പേര്‍ക്കുണ്ട്. പ്രതീക്ഷയുടെ ചെറിയ വെളിച്ചം ചൊവ്വാഴ്ച വിപണിയില്‍ ഉണ്ടായി. പേ ടിഎം ഓഹരി വില അഞ്ച് ശതമാനം വര്‍ധിച്ചു. ഇത് തിരിച്ചുവരവിന്റെ സൂചനയായി കാണാനാവുമോ?

Tags: paytmPMModiShaktikanta DasPayment bankOnline paymentVijay SekharOne97Communications
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കടലിന്റെ മക്കളേ, നമസ്‌കാരം; പ്രധാനമന്ത്രി വിളിച്ചു; മത്സ്യബന്ധന മേഖലയിലെ കേന്ദ്രസർക്കാർ പരിപാടികൾ വിശദീകരിച്ചു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി

News

മിഷൻ സുദർശൻ ചക്ര: മോദിയുടെ ഇസ്രായേൽ സന്ദർശനത്തിൽ ഇന്ന് നിർണ്ണായക തീരുമാനം

News

കോൺഗ്രസ് എന്റെ ശവക്കുഴിക്ക് ആഗ്രഹിക്കുന്നു; എനിക്ക് ജനങ്ങളുടെ പ്രാർത്ഥനയുണ്ട്: മോദി

Thiruvananthapuram

ഓണ്‍ലൈന്‍ പണമിടപാട് നടന്നില്ല; രാത്രിയില്‍ യാത്രക്കാരിയെ ഇറക്കി വിട്ട കണ്ടക്ടറെ പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.