കൊച്ചി: ഇടത് എം എല്‍ എ പി വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കോഴിക്കോട് കക്കാടംപൊയിലിലെ പാര്ക്കിന് ലൈസന്‍സ് ഇല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ലൈസന്‍സിനായി അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ മറുപടി നല്കി.
അപേക്ഷയില്‍ പിഴവ് മൂലം ലൈസന്‍സ് നല്‍കിയിട്ടില്ല.ലൈസന്‍സ് നല്കാന് ആവശ്യപ്പെട്ട അനുബന്ധ രേഖകളും ഹാജരാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
തുടര്‍ന്ന് ലൈസന്‍സ് ഇല്ലാതെ എങ്ങനെയാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്ന് ചോദിച്ച കോടതി ഇതിന് നാളെ മറുപടി നല്‍കണമെന്നും സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പാര്‍ക്ക് അടച്ച് പൂട്ടണമെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
പി വി അന്‍വറിന്റെ കക്കാടംപൊയിലിലെ പാര്ക്കിന് ലൈസന്‍സ് ഉണ്ടോ എന്നറിയിക്കാന്‍ സര്‍ക്കാറിന് ഹൈക്കോടതി നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനാണ് സര്‍ക്കാരിപ്പോള്‍ മറുപടി നല്‍കിയത്. കുട്ടികളുടെ പാര്‍ക്ക് തുറക്കാന്‍ പഞ്ചായത്ത് ലൈസന്‍സ് ഇല്ലെന്ന വിവരാവകാശ രേഖ കേസിലെ ഹര്ജിക്കാരന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: