അഹമ്മദാബാദ് : ലോകത്തിലെ ഏറ്റവും വലിയ ചെമ്പ് നിർമ്മാണ പ്ലാന്‍റ് ഗുജറാത്തിലെ മുന്ദ്രയിൽ സ്ഥാപിക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. ചെമ്പിന്റെ ഇറക്കുമതിയിൽ ഇന്ത്യയുടെ ആശ്രിതത്വം കുറയ്‌ക്കുകയാണ് ലക്ഷ്യം.
പതിനായിരം കോടി മുതൽമുടക്കിൽ നിർമ്മിക്കുന്ന ഈ പ്ലാന്‍റ് മാർച്ച് അവസാനത്തോടെ ആദ്യഘട്ട പ്രവർത്തനം ആരംഭിക്കും . 10 ലക്ഷം ടൺ ശേഷിയുള്ള പ്ലാൻ്റ് 2029-ഓടെ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കും. വൈദ്യുത വാഹനങ്ങൾ (EV), ചാർജിംഗ് ഇൻഫ്രാസ്ട്രക് ചര്‍, സോളാർ ഫോട്ടോവോൾട്ടെയ്‌ക് (PV), കാറ്റിൽ നിന്നുള്ള ഊർജ്ജം, ബാറ്ററികൾ തുടങ്ങിയവയ്‌ക്ക് ചെമ്പ് അത്യന്താപേക്ഷിതമാണ്.
പെട്രോള്‍, ഡീസല്‍ തുടങ്ങിയ പ്രകൃതിയില്‍ നിന്നും നേരിട്ടെടുക്കുന്ന ജൈവ ഇന്ധനത്തിന് ബദലായി ഇലക്ട്രിക് കാറില്‍ ഉപയോഗിക്കാനുള്ള പുനരുപയോഗ ഊര്‍ജ്ജം നിര്‍മ്മിക്കാനുള്ള ഒരു പ്രധാന ലോഹമാണ് ചെമ്പ്. ഇക്കാര്യത്തില്‍ ലോകത്തിലെ മൂന്നാമത്തെ ശക്തിയാണ് ചൈന. ലോകത്തില്‍ ഖനികളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ചെമ്പില്‍ 8.6 ശതമാനം ചൈനയാണ് ഉല്‍പാദിപ്പിക്കുന്നത്.
ചെമ്പിന്റെ ഉത്പാദനം ഇന്ത്യയും അതിവേഗം വർദ്ധിപ്പിക്കുകയാണ്. അദാനി എൻ്റർപ്രൈസസ് ലിമിറ്റഡിന്റെ (എഇഎൽ) ഉപസ്ഥാപനമായ കച്ച് കോപ്പർ ലിമിറ്റഡ് (കെസിഎൽ) രണ്ട് ഘട്ടങ്ങളിലായി പ്രതിവർഷം 1 ദശലക്ഷം ടൺ കോപ്പർ ഉല്‍പാദിപ്പിക്കാനാകുന്ന റിഫൈനറിയാണ് ലക്ഷ്യമിടുന്നത്. പ്രതിവർഷം അഞ്ച് ലക്ഷം ടൺ ശേഷിയാണ് ആദ്യഘട്ടത്തിൽ ഉണ്ടാവുക. 2023-ൽ രാജ്യം റെക്കോഡ് 1,81,000 ടൺ ചെമ്പ് ഇറക്കുമതി ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: