ദക്ഷിണ ഗോവ: വിസ്തൃതിയിലും ജനസംഖ്യയിലും ചെറുതായിരിക്കാം എന്നാല്‍ ഗോവ സാമൂഹിക വൈവിധ്യത്താല്‍ സമ്പന്നമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബിജെപിയുടെ മന്ത്രമാണ് സബ്കാ സാത്ത്, സബ്കാ വികാസ് എന്നത്. ‘വികസിത് ഭാരത്, വികസിത് ഗോവ 2047’ പരിപാടിയില്‍ സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.
വിസ്തൃതിയുടെയും ജനസംഖ്യയുടെയും കാര്യത്തില്‍, ഗോവ ചെറുതാണ്, എന്നാല്‍ സാമൂഹിക വൈവിധ്യത്തിന്റെ കാര്യത്തില്‍, ഗോവ വളരെ വലുതാണ്, ഇവിടെ വിവിധ സമുദായങ്ങളിലും വ്യത്യസ്ത വിശ്വാസങ്ങളിലും ഉള്ള ആളുകള്‍ ഒരുമിച്ച് താമസിക്കുന്നു. തലമുറകളായി അവര്‍ ഒരുമിച്ചു ജീവിച്ചു. അതിനാല്‍, ഗോവയിലെ ഈ ആളുകള്‍ വീണ്ടും വീണ്ടും ബിജെപിയെ തെരഞ്ഞെടുക്കുമ്പോള്‍, അതിന്റെ സന്ദേശം രാജ്യത്തുടനീളം പോകുന്നു. സബ്കാ സാത്ത്, സബ്കാ വികാസ് എന്നതാണ് ബിജെപിയുടെ മന്ത്രമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗോവയില്‍ ക്രിസ്ത്യന്‍ സമൂഹവും മറ്റ് മതസ്ഥരും സൗഹാര്‍ദ്ദത്തോടെ ജീവിക്കുന്ന രീതി ‘ഏക് ഭാരത്, ശ്രേഷ്ഠ് ഭാരത്’ എന്നതിന്റെ മഹത്തായ ഉദാഹരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നിരവധി പദ്ധതികളില്‍ പലതിലും ഗോവ 100 ശതമാനം സാച്ചുറേഷന്‍ നേടിയിട്ടുണ്ടെന്നും അദ്ദേഹം സംസ്ഥാനത്തെ പ്രശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: