തൃശൂർ: ബിജെപിയുടെ ബൂത്ത്തല യോഗങ്ങൾക്ക് തൃശൂരിലിൽ ഇന്ന് തുടക്കമായി. തെരെഞ്ഞടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് സംഘടനയുടെ അടിത്തട്ട് ശക്തമാക്കുക എന്ന ലക്ഷ്യമിട്ടുകൊണ്ടാണ് ബൂത്ത്തല യോഗം നടക്കുക. നാല് മണ്ഡലങ്ങളിലും നടൻ സുരേഷ്ഗോപി സന്ദർശനം നടത്തും. തൃശൂർ മാത്രമല്ല കേരളത്തിലെ പല മണ്ഡലങ്ങളും ബിജെപിക്കൊപ്പം വരുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
തൃശൂരിൽ രണ്ട് വർഷമായി ശക്തമായ പ്രവർത്തനം നടക്കുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനം രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലുള്ള കർമ്മമാണെന്നും അദ്ദേഹം പറഞ്ഞു. വീര സവർക്കർ വന്നാലും ബിജെപി ജയിക്കില്ലെന്ന ടി എൻ പ്രതാപൻ എം പി യുടെ പ്രസ്താവനയ്ക്കും സുരേഷ് ഗോപി മറുപടി നൽകി. വീര സവർക്കർ വന്നാൽ ജയിക്കുമോ ഇല്ലയോ എന്ന് പറയേണ്ടത് ജനങ്ങളെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. വീര സവർക്കർ വന്നാൽ ജയിക്കുമെന്ന് കോൺഗ്രസുകാർ ഒരിക്കലും പറയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
നേതാക്കളും അണികളുമെന്ന വേർതിരിവ് മാറ്റാൻ വേണ്ടി അവർക്കൊപ്പമാണ് സുരേഷ് ഗോപി മണ്ഡലത്തിൽ സജീവമാകുന്നത്. ഇന്ന് നാട്ടിക, പുതുക്കാട്, ഒല്ലൂർ, ഇരിങ്ങാലക്കുട എന്നി മണ്ഡലങ്ങളിലാണ് സുരേഷ് ഗോപി എത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: