കൊച്ചി: ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. പെരിന്തൽമണ്ണ സ്വദേശിയായ മുഹമ്മദ് മുർഷീദ്, വയനാട് സ്വദേശിയായ റോപ്സൺ, പള്ളുരുത്തി സ്വദേശി സബീർ എന്നിവരാണ് പിടിയിലായത്.
മുട്ടത്ത് ചായക്കട നടത്തുന്ന ബംഗാൾ സ്വദേശി മുഹമ്മദ് സബീറിനെയാണ് പ്രതികൾ തട്ടിക്കൊണ്ട് പോയത്. ഫെബ്രുവരി രണ്ടിന് രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. വഴിയരികിൽ കാർ നിർത്തിയിട്ട് ചായ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ചായ കൊടുത്ത ശേഷം തിരിഞ്ഞു നടന്ന ഇതര സംസ്ഥാന തൊഴിലാളിയെ വാഹനത്തിലേക്ക് വലിച്ചു കയറ്റി സംഘം എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു.
ഇതിനിടെ കണ്ണുകെട്ടി മോചനദ്രവ്യം ആവശ്യപ്പെട്ടു. പണം കൈക്കലാക്കിയ ശേഷം മൊബൈൽ ഫോൺ ബലമായി കൈക്കലാക്കി. പുലർച്ചയോടെ കലൂർ ഭാഗത്ത് ഇയാളെ ഉപേക്ഷിച്ച് സംഘം കടന്നു കളയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: