അടൂര്‍: എന്‍ഡിഎ ചെയര്‍മാന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയ്‌ക്ക് പത്തനംതിട്ട ജില്ലയില്‍ ഉജ്വല വരവേല്‍പ്പ്. അടൂര്‍ ബസ്റ്റാന്‍ഡ് പരിസരത്തായിരുന്നു ഉദ്ഘാടന വേദി. ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് പദയാത്ര ആരംഭിച്ചപ്പോഴേക്കും ആയിരങ്ങള്‍ ജനനായകന് പിന്നില്‍ അണിനിരന്നു. നരേന്ദ്ര മോദിയുടെ പ്ലക്കാര്‍ഡുമേന്തി മോദി… മോദി മുദ്രാവാക്യം മുഴക്കിയാണ് പ്രവര്‍ത്തകര്‍ പദയാത്രയില്‍ പങ്കെടുത്തത്. വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരുന്നു. പാറന്തലിലാണ് പദയാത്ര സമാപിച്ചത്.
ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംവിധായകനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ മേജര്‍ രവി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കരമന ജയന്‍ അധ്യക്ഷനായി. മുതിര്‍ന്ന നേതാവ് പി.സി. ജോര്‍ജ് ആശംസ പ്രസംഗം നടത്തി. വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവരെ കെ. സുരേന്ദ്രന്‍ സ്വീകരിച്ചു.
എസ്ജെഡി സംസ്ഥാന പ്രസിഡന്റ് വി.വി. രാജേന്ദ്രന്‍, ശിവസേന സംസ്ഥാന പ്രസിഡന്റ് പേരൂര്‍ക്കട ഹരികുമാര്‍, ബിഡിജെഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ. പദ്മകുമാര്‍, ബിജെപി സംസ്ഥാന ഉപാധ്യക്ഷ പ്രമീള ദേവി, ദേശീയ കൗണ്‍സില്‍ അംഗങ്ങളായ വി.എന്‍. ഉണ്ണി, ജി. രാമന്‍ നായര്‍, വിക്ടര്‍ ടി. തോമസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍, സെക്രട്ടറി പന്തളം പ്രതാപന്‍, ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറി നോ
ബിള്‍മാത്യു, മാത്യു മാടത്തേത്ത്, ബിജെപി ജില്ലാ അധ്യക്ഷന്‍ വി.എ. സൂരജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: