പത്തനംതിട്ട: കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് നിരാശ നല്‍കുന്നതാണ് സംസ്ഥാന ബജറ്റെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്. റബറിന് കിലോ 250 രൂപ അടിസ്ഥാന വിലയായി പ്രഖ്യാപിക്കുമെന്നായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്കിയ ഉറപ്പ്. എന്നാല്‍, ബജറ്റില്‍ 180 രൂപ പ്രഖ്യാപിക്കുക വഴി ഈ സര്‍ക്കാര്‍ കേരളത്തിലെ റബര്‍ കര്‍ഷകരെ വഞ്ചിച്ചു.
കേന്ദ്ര സര്‍ക്കാര്‍ സ്വാഭാവിക റബറിന്റെ ഇറക്കുമതി ചുങ്കം 25 ശതമാനം വര്‍ധിപ്പിച്ചും ഇറക്കുമതി നിരോധിച്ചും ആഭ്യന്തര ടയര്‍ ഉല്പന്നങ്ങളുടെ ഉല്പാദനം വര്‍ധിക്കുകയും ചെയ്തതോടെ കേരളത്തിലെ കര്ഷകന് 165 രൂപ വില ലഭ്യമാകുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നാമമാത്രമായ ഈ വില വര്‍ധന പ്രഖ്യാപനം കൊണ്ട് കര്‍ഷകര്‍ക്ക് ഒരു പ്രയോജനവും ലഭിക്കില്ല.
മറ്റ് കാര്‍ഷിക മേഖലകളെയും പാടെ അവഗണിച്ച ബജറ്റാണിത്. വന്യമൃഗങ്ങളുടെ ആക്രമണം മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്കായി ബജറ്റില്‍ മാറ്റിവച്ചിരിക്കുന്ന 40 കോടി, മുന്‍കാലങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ ഉപയോഗിക്കാത്ത തുകയാണ്.
കേരളത്തിലെ കര്‍ഷകര്‍ക്കായി മോദി സര്‍ക്കാര്‍ എല്ലാ ബ്ലോക്കുകളിലും നടപ്പിലാക്കുന്ന ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയാണ് സംസ്ഥാന ബജറ്റില്‍ പറഞ്ഞിരിക്കുന്ന മറ്റൊരു പദ്ധതി. നിലവില്‍ കേരളത്തിലെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ഒരു നിര്‍ദേശവും ഇല്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: