ഗാന്ധിനഗർ: ഭാരത് രംഗ് മഹോത്സവത്തിന് ഗുജറാത്തിൽ തുടക്കം. രാജ്യത്തെ തന്നെ ഏറ്റവും വലിയ നാടകോത്സവമാണിത്. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് നാടകോത്സവം അരങ്ങേറുന്നത്. മഹാകവി ഭവഭൂതി രചിച്ച ഉത്തരരാമചരിതം എന്ന സംസ്കൃത നാടകത്തിന്റെ ആവിശ്കാരമാണ് നടക്കുന്നത്. ഇതോട് കൂടി ഉത്സവത്തിന് തുടക്കമായി.
ഗുജറാത്തി ഭാഷയിലായിരുന്നു നാടകം. 25 എൻഎസ്ഡി വിദ്യാർത്ഥികളാണ് നാടകം അവതരിപ്പിച്ചത്. 150-ൽ അധികം നാടകങ്ങൾ, ശിൽപ്പശാലകൾ, ചർച്ചകൾ എന്നിവ കോർ്ത്തിണക്കിയ 21 ദിവസം നീളുന്ന സാംസ്കാരിക മഹോത്സവമാണ് ഭാരത് രംഗ് മഹോത്സവ്.
രാജ്യത്ത് 15 നഗരങ്ങളിലാണ് പ്രധാനമായും ഈ ഉത്സവം അരങ്ങേറുന്നത്. രാജ്യത്തെ കലാരൂപങ്ങളും സാംസ്കാരിക പൈതൃകങ്ങളും ഇതിലൂടെ പ്രദർശിപ്പിക്കും. മുംബൈ, പൂനെ, ഭുജ്, വിജയവാഡ, ജോധ്പൂർ, ദിബ്രുഗഡ്, ഭുവനേശ്വർ, പട്ന, രാംനഗർ, ശ്രീനഗർ എന്നീ സ്ഥലങ്ങളിലാണ് പ്രധാനമായും ഇത് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: