റാഞ്ചി: വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിനായി ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച(ജെഎംഎം) എംഎല്‍എമാര്‍ റാഞ്ചിയിലേക്ക് തിരിച്ചു. ചംപായ് സോറന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ജെഎംഎം 43 എംഎല്‍എമാരെ ഹൈദരാബാദിലേക്ക് മാറ്റിയതാണ്. ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ എംഎല്‍എമാരോട് ഝാര്‍ഖണ്ഡിലേക്ക് തിരിച്ചെത്താന്‍ ജെഎംഎം ആവശ്യപ്പെടുകയായിരുന്നു.
81 അംഗങ്ങളുള്ള സഭയില്‍ 41 പേരുടെ ഭൂരിപക്ഷം ഉണ്ടെങ്കില്‍ മാത്രമേ ജെഎംഎമ്മിന് ഭരണത്തില്‍ തുടരാന്‍ സാധിക്കൂ. ആര്‍ജെഡി- കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ഭരണത്തില്‍ തുടരാനാണ് ജെഎംഎമ്മിന്റെ തീരുമാനം. 41 എംഎല്‍എമാരുടെ ഭൂരിപക്ഷം തനിക്കുണ്ടെന്ന അവകാശ വാദത്തിലാണ് ചംപായ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. 10 ദിവസത്തിനു
ള്ളില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നുമാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.
വിശ്വാസ വോട്ടെടുപ്പില്‍ പിന്തുണയ്‌ക്കുന്ന എംഎല്‍എമാരുടെ എണ്ണം 45 ആകുമെന്നാണ് പ്രതീക്ഷയെന്ന് ചംപായ് മാധ്യമങ്ങളോട് പ്രതികരിച്ചെങ്കിലും ഉള്ളവര്‍ കാലുമാറുമോയെന്ന സംശയത്തില്‍ ഇവരെ ഹൈദരാബാദിലേക്ക് കടത്താന്‍ തീരുമാനിക്കുകയായിരുന്നു. വലിയ രണ്ട് ബസുകളായി അതീവ സുരക്ഷയിലാണ് ഇവരെ റാഞ്ചി വിമാനത്താവളത്തിലെത്തിച്ചത്. അവിടെ നിന്നും രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഹൈദരാബാദ് എത്തിച്ച് കര്‍ശന സുരക്ഷയൊരുക്കിയ ഹോട്ടലില്‍ താമസിപ്പിക്കുകയായിരുന്നു. എംഎല്‍എമാര്‍ കാലുമാറാതിരിക്കാന്‍ ഭക്ഷണം വിതരണം ചെയ്യുന്ന ജീവനക്കാരെ അല്ലാതെ ആരേയും കാണാന്‍ അനുമതിയുണ്ടായിരുന്നില്ല. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുപ്പിക്കുന്നതിനായാണ് ഇപ്പോള്‍ ഇവരെ തിരിച്ചെത്തിക്കുന്നത്. കള്ളപ്പണക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: