രാഹുല്‍ ഗാന്ധി ശിവക്ഷേത്രത്തില്‍ അതീവ ഹൈന്ദവവേഷധാരിയായി നെറ്റിയില്‍ ചുവന്ന കുറിയുമായി പ്രാര്‍ത്ഥനാനിര്‍ഭരമായി നില്ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് രാഹുല്‍ ഗാന്ധിയുടെ വ്യാജമായ ഹൈന്ദവപ്രീണന ശ്രമം മാത്രമാണെന്നും ഇത്തരം ഹൈന്ദവപ്രീണനങ്ങള്ക്ക് പിന്നിലെ കള്ളം ഇന്ത്യയിലെ ജനങ്ങള്‍ കണ്ടുപിടിച്ച് കഴിഞ്ഞിരിക്കുന്നു എന്നുമുള്ള പ്രതികരണങ്ങള്‍ വ്യാപകമാവുകയാണ്.
മോദി ഫെബ്രുവരി നാല് ഞായറാഴ്ച നടത്തിയ പ്രസംഗവും ഇതാണ്. സ്വാതന്ത്ര്യത്തിന് ശേഷം അധികാരമേറ്റ കോണ്‍ഗ്രസ് നേതാക്കളും സര്‍ക്കാരും ഇന്ത്യയിലെ ഹൈന്ദവ വിശുദ്ധ കേന്ദ്രങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്നതില്‍ തോറ്റുപോയി എന്നാണ് മോദി പ്രസംഗിച്ചത്. നമ്മുടെ ഹൈന്ദവ സംസ്കാരത്തില്‍ അവര്‍ക്ക് നാണമായിരുന്നു എന്നും മോദി പറയുന്നു.
“അവര്‍ സ്വന്തം സംസ്കാരത്തെ നാണക്കേടായി കണക്കാക്കുകയും പകരം രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഒരു രാജ്യത്തിനും സ്വന്തം ഭൂതകാലം മറച്ചുപിടിച്ചുകൊണ്ട്, അവരുടെ വേരുകള്‍ മുറിച്ചുകൊണ്ടും മറന്നുകൊണ്ടും ഒരിയ്ക്കലും പുരോഗതി നേടാന്‍ കഴിയില്ല.” – മോദി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 10 വര്‍ഷത്തെ ഭരണത്തില്‍ രാജ്യത്തിന്റെ പൈതൃകം വികസിപ്പിച്ചെടുക്കാന്‍ സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: