ന്യൂദല്‍ഹി: നിര്‍ഭയരും തീവ്രവാദസ്വഭാവമുള്ളവരും അക്രമികളും ആയാണ് രോഹിംഗ്യ മുസ്ലിങ്ങളെ പൊതുവേ കണക്കാക്കുന്നത്. ഇത്തരക്കാരെ ആസൂത്രിതമായി ഇന്ത്യയിലേക്ക് കടത്തുന്നതായി കണ്ടെത്തി. മരിച്ചവരുടെ ആധാര്‍ കാര്‍ഡ് ഉപയോഗപ്പെടുത്തി രോഹിംഗ്യകള്‍ക്ക് പുതിയ ആധാര്‍കാര്‍ ഡ് സൃഷ്ടിച്ചാണ് ഇവരെ ഇന്ത്യയിലേക്ക് കടത്തുന്നത്.
കഴിഞ്ഞ ദിവസം ഇത്തരത്തില്‍ മരിച്ച ഇന്ത്യക്കാരുടെ ആധാര്‍ കാര്‍ഡ് ഉണ്ടാക്കി അതുപയോഗിച്ച് ബംഗ്ലാദേശിലെ നിഷ്ഠുരരായ രോഹിംഗ്യ മുസ്ലിങ്ങളെ ഇന്ത്യയിലേക്ക് കടത്തിയതിന് മൂന്ന് പേരെ എന്‍ ഐഎ അറസ്റ്റ് ചെയ്തു. മനുഷ്യക്കടത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇവര്‍ മൂന്ന് പേരും ബംഗ്ലാദേശ് പൗരന്മാരാണ്. ഇവര്‍ വ്യാപകമായി രോഹിംഗ്യകളെയും ബംഗ്ലദേശ് പൗരന്മാരെയും ഇന്ത്യയിലേക്ക് കടത്തിയതായി പറയുന്നു. മുഹമ്മദ് സോറിഫുള്‍ എന്ന ബാബു മിയാന്‍, ഷഹാബുദ്ദീന്‍ ഹുസൈന്‍, മുന്ന എന്ന നൂര്‍ കരിം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തമിഴ്നാട്ടിലേക്ക് മനുഷ്യക്കടത്ത് നടത്തിയിരുന്ന ഒരു ഗ്രൂപ്പും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കുന്നതില്‍ വിദഗ്ധരായിരുന്നു. ബാബു മിയാന്‍ എന്ന വ്യക്തിയാണ് വ്യാജ ഐഡിയില്‍ ഇന്ത്യയില്‍ എത്തിയ ബംഗ്ലദേശുകാര്‍ക്ക് അനധികൃത താമസം ഒരുക്കിയിരുന്നത്. ജനന സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടേഴ്സ് ഐഡി കാര്‍ഡ്, പാന്‍ കാര്‍ഡ്, വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നിര്‍മ്മിക്കുന്നതില്‍ വിദഗ്ധനാണ്. രോഹിംഗ്യ മുസ്ലിങ്ങള്‍ക്ക് ഐഡി കാര്‍ഡുകള്‍ ഉണ്ടാക്കാന്‍ മരിച്ച വ്യക്തികളുടെ ആധാറും മറ്റുമാണ് ഉപയോഗിച്ചതെന്ന് ഇവര്‍ അന്വേഷണ ഏജന്‍സിയുടെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായി പറയുന്നു. ഇതുപയോഗിച്ച് ഇന്ത്യയില്‍ എവിടെയും യാത്ര ചെയ്യാനും താമസിക്കാനും സാധിക്കും. അതേ സമയം ജോലിക്ക് ഈ ഐഡി കാര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് അവര്‍ ഉപദേശിക്കുന്നുമുണ്ട്. കാരണം പിഎഫിലും മറ്റുമായി സര്‍ക്കാര്‍ ശൃംഖലകളിലേക്ക് ഈ ഐഡികള്‍ എത്തിപ്പെട്ടാല്‍ പിടിക്കപ്പെടും എന്നതിനാലാണ് ഇത്. . തമിഴ്നാട്, അസം, ഹരിയാന, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ വ്യാജ കാര്‍ഡില്‍ നിറയെ രോഹിംഗ്യകള്‍ എത്തിയിരിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇതില്‍ ഷഹാബുദ്ദീന്‍ ഹുസൈന്‍ എന്നയാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി അടുപ്പം സ്ഥാപിച്ച ശേഷമാണ് മരിച്ചവരുടെ വിശദാംശങ്ങള്‍ സംഘടിപ്പിക്കുന്നത്. പിന്നീട് ഈ പേരിലും വിലാസത്തിലും വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്.
2021 ജനവരിയില്‍ ഹരിയാനയിലെ നൂഹിലേക്ക് രണ്ട് രോഹിംഗ്യ സ്ത്രീകളെ കടത്തിക്കൊണ്ടുവരികയും ബലാത്സംഗം ചെയ്യുകയും ചെയ്തതിന് മൂന്ന് രോഹിംഗ്യ യുവാക്കളെ പത്ത് വര്‍ഷത്തേക്കാണ് തടവിന് വിധിച്ചത്. മുഹമ്മദ് അയാസ്, ഹഫീസ് മുഹമ്മദ്, മുഹമ്മദ് യൂനസ് എന്നിവരാണ് മനുഷ്യക്കടത്തുകാരായ ഈ മൂന്ന് രോഹിംഗ്യകള്‍. 25000 രൂപ വീതം നല്‍കിയാണ് രണ്ട് ചെറുപ്പക്കാരികളായ രോഹിംഗ്യ യുവതികള്‍ അന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞു കടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: